യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് തടയാന്‍ ഹോം സെക്രട്ടറി

അനധികൃത കുടിയേറ്റം സജീവ ചര്‍ച്ചയായി മാറുന്നതിനിടെ താല്‍ക്കാലിക ആശ്വാസമെന്നോണം നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ലേബര്‍ ഗവണ്‍മെന്റ്. അഭയാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് ഹോം സെക്രട്ടറി അവതരിപ്പിക്കുന്നത്.

അഭയാര്‍ത്ഥി കേസുകള്‍ പരിഗണിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നതായി ഹോം സെക്രട്ടറി വ്യക്തമാക്കി. ഫാമിലി റീയൂണിയന്‍ പോളിസി ഉള്‍പ്പെടെ വിഷയങ്ങളില്‍ ഈ മാറ്റം വരും. ചാനല്‍ കുടിയേറ്റത്തിന് ആളുകളെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഇതാണെന്നാണ് കരുതുന്നത്.

സമ്മര്‍ കാലയളവ് ഗവണ്‍മെന്റിന് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെ തലവേദന നേരിടേണ്ട അവസ്ഥയുണ്ട്. ഈ ഘട്ടത്തിലാണ് അതിര്‍ത്തി സുരക്ഷയ്ക്കായി പുതിയ പദ്ധതി വരുമെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ കൂടുതല്‍ കൗണ്‍സിലുകള്‍ തങ്ങളുടെ മേഖലകളിലെ ഹോട്ടലുകളില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിന് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള ആലോചനയിലാണ്.

അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതില്‍ ജനരോഷം ശക്തമാകുമ്പോള്‍ ഇവരെ പുറത്താക്കാനുള്ള വിധിക്കെതിരെ കോടതിയെ സമീപിച്ചതാണ് സര്‍ക്കാരിന് തിരിച്ചടിയായത്. അനധികൃത കുടിയേറ്റം വ്യാപകമായി അരങ്ങേറുമ്പോള്‍ ലേബര്‍ ഗവണ്‍മെന്റ് മൃദു സമീപനം സ്വീകരിക്കുന്നതായുള്ള ആരോപണങ്ങള്‍ റിഫോം യുകെ ശക്തമാക്കിയിരുന്നു.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions