സിനിമ

'ഓക്സ്ഫോര്‍ഡിലെ സ്ഥിര ജോലി ഉപേക്ഷിച്ചു ശാന്തിയ്ക്ക് 'ലോക'യിലൂടെ ബമ്പര്‍ ലോട്ടറി

തിയറ്ററുകളില്‍ തരംഗം തീര്‍ക്കുന്ന ലോകയുടെ സഹ തിരക്കഥാകൃത്ത് നടി ശാന്തി ബാലചന്ദ്രനാണ്. 2017ല്‍ 'തരംഗം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി. 'ജല്ലിക്കെട്ട്', 'ആഹാ', 'ചതുരം', 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ശാന്തി.

എന്നാല്‍ ഓണം റിലീസായി എത്തിയ ലോകയുടെ സഹ തിരക്കഥാകൃത്ത് എന്ന നിലയില്‍ ശാന്തിയുടെ തലവര മാറുകയാണ്. ഇപ്പോഴിതാ ലോകയുടെ വിജയത്തിന് പിന്നാലെ മാതാപിതാക്കള്‍ക്ക് നന്ദി അറിയിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശാന്തി. ഇങ്ങനെയൊരു മാതാപിതാക്കളെ ലഭിച്ചതില്‍ താന്‍ ഭാഗ്യവതിയാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ശാന്തി ബാലചന്ദ്രന്റെ കുറിപ്പ്

നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ നന്ദി എന്റെ അച്ഛനോടും അമ്മയോടുമാണ്. എന്റെ എല്ലാ ഉയര്‍ച്ചയും താഴ്ചയും അവ‌ര്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഒരുപക്ഷേ എന്നെക്കാള്‍ കൂടുതല്‍ ഹൃദയവേദന ഓരോ നിമിഷവും അവര്‍ അനുഭവിച്ചിട്ടുണ്ട്.

കലയിലെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിനായി ഓക്സ്ഫോര്‍ഡിലെ അക്കാദമിക് ജീവിതം ഉപേക്ഷിച്ച എന്റെ തീരുമാനം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ അത്ര എളുപ്പമായിരുന്നില്ല. സിനിമാ വ്യവസായമെന്ന മണല്‍ച്ചുഴിയില്‍ ഞാന്‍ കാലുകുത്താന്‍ ശ്രമിക്കുന്നത് കണ്ട് അവര്‍ സങ്കടപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതല്‍ ഞാന്‍ അവരെ കഷ്ടപ്പെടുത്തി. പക്ഷേ എല്ലായ്പ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്


എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് അവര്‍ അനുഭവിക്കുന്നത് കാണുന്നതാണ് ലോകയുടെ വിജയം എനിക്ക് തന്ന ഏറ്റവും മികച്ച കാര്യമാണ്. അതിനാല്‍ ഞങ്ങളുടെ സിനിമ കാണുകയും സ്വീകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. അച്ഛാ.. അമ്മേ ഒരു പെണ്‍കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചിയര്‍ ലീഡര്‍മാരായതിന് നന്ദി. എനിക്ക് ചിറകുകളും വേരുകളും നല്‍കിയതിന് നന്ദി. ഞാന്‍ ഭാഗ്യവതിയായ ഒരു മകളാണ്.- ശാന്തി ബാലചന്ദ്രന്‍ കുറിച്ചു.





  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions