സിനിമ

ബംഗളൂരുവിലെ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം; ക്ഷമ ചോദിച്ച് 'ലോക' ടീം

കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക എന്ന ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ചിത്രത്തിലെ ഒരു സംഭാഷണം കര്‍ണാടകയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിക്കുകയാണ് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ്.

ഞങ്ങളുടെ സിനിമയായ ലോകയിലെ കഥാപാത്രങ്ങളില്‍ ഒരാള്‍ നടത്തിയ സംഭാഷണം കര്‍ണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല.പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും എന്നും വേഫെറര്‍ അറിയിച്ചു.

താന്‍ ബംഗളൂരുവിലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കില്ലെന്നും ബംഗളൂരുവിലെ പെണ്‍കുട്ടികളെല്ലാം ചീത്തയാണെന്നും ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അമ്മയോട് പറയുന്നതാണ് വിവാദമായത്. വില്ലന്റെ സ്ത്രീ വിരുദ്ധത വ്യക്തമാക്കുന്ന സംഭാഷണമാണിതെന്ന് ന്യായീകരിക്കുന്നവരുമുണ്ട്.


  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions