സിനിമ

സ്വര്‍ണ്ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ!

സ്വര്‍ണ്ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ). ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജുവിന് 63 കോടി രൂപയും ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 56 കോടി വീതവുമാണ് പിഴ. ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്ക് 250 പേജ് വരുന്ന നോട്ടീസും 2500 പേജ് വരുന്ന അനുബന്ധ രേഖകളും കൈമാറി. ഇത്രയധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നുവെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് കന്നഡ നടി രന്യ റാവു ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. 14.8 കിലോ സ്വര്‍ണമാണ് രന്യയില്‍ നിന്ന് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കെ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകളാണ് രന്യ റാവു. നേരത്തെ കൊഫെപോസ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രന്യയ്ക്ക് ഒരു വര്‍ഷത്തെ തടവ് വിധിച്ചിരുന്നു.

രന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രന്യക്കായി സുരക്ഷാ പ്രോട്ടോക്കോളുകള്‍ മനഃപൂര്‍വ്വം മറികടന്നു. 2 മാസത്തില്‍ 27 തവണ ദുബൈ, മലേഷ്യ എന്നിവിടങ്ങളില്‍ പോയി വന്ന രന്യ റാവു, പലപ്പോഴായി വലിയ രീതിയില്‍ സ്വര്‍ണക്കടത്ത് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഓരോ തവണയും സ്വര്‍ണം കടത്താന്‍ കിലോയ്ക്ക് 4 ലക്ഷം രൂപ വരെ കമ്മീഷന്‍ കിട്ടി. എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രന്യയെ വലിയ ദേഹപരിശോധനയില്ലാതെ വിഐപി ചാനലിലൂടെ പുറത്ത് കടക്കാന്‍ അനുവദിച്ചു. പിന്നാലെയാണ് പിടിയിലായത്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions