സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന 'സര്‍ഗം പൊന്നോണം 2025' 13 ന് ആഘോഷമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ പത്തുമണിയോടെ തുടക്കം കുറിക്കുന്ന തിരുവോണ ആഘോഷം സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാവും നടക്കുക. കഴിഞ്ഞ ഒരുമാസത്തോളം നീണ്ടുനിന്ന കായിക ജ്വരം പകര്‍ന്ന ഇന്‍ഡോര്‍-ഔട്‌ഡോര്‍-അത്ലറ്റിക്ക് മത്സരങ്ങള്‍ക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററും വേദികളായി.
'സര്‍ഗം പൊന്നോണം 2025 ' ആഘോഷത്തിലെ ഹൈലൈറ്റായ ഓണസദ്യയില്‍ വിഭവ സമൃദ്ധവും, തിരുവോണ രുചി ആവോളം ആസ്വദിക്കുവാനുമുള്ള വിഭവങ്ങള്‍ ആവും തൂശനിലയില്‍ വിളമ്പുക. പൂക്കളമൊരുക്കി സമാരംഭിക്കുന്ന 'സര്‍ഗ്ഗം പൊന്നോണ' കലാസന്ധ്യക്ക് തിരികൊളുത്തുമ്പോള്‍ തിരുവാതിരയോടൊപ്പം, നൃത്തനൃത്യങ്ങളും, കോമഡി സ്‌കിറ്റുകളും ഗാനമേളയും, മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വര്‍ണ്ണാഭമാക്കുവാന്‍ സ്റ്റീവനേജിന്റെ അനുഗ്രഹീത കലാകാരുടെ താര നിരയാവും അണിനിരക്കുക. മാവേലി മന്നന്റെ ആഗമനവും, ഊഞ്ഞാലും, ഓണപ്പാട്ടുകളും, ചെണ്ടമേളവും, അതിലുപരി 'തിരുവോണ സംഗീത-നൃത്താവതരണവും' വേദിയെ കീഴടക്കും.
സ്റ്റീവനേജിലെ മലയാളികളുടെ കൂട്ടായ്മ്മയും, സൗഹൃദവേദിയുമായ സര്‍ഗ്ഗം ഒരുക്കുന്ന കലാവിരുന്നും, ഓണസദ്യയും മനം നിറയെ ആസ്വദിക്കുവാന്‍ 'പൊന്നോണം 2025' ആഘോഷത്തിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശനം ഉറപ്പാക്കുവാന്‍ മുന്‍കൂട്ടി തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗ്ഗം സ്റ്റീവനേജ് ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
മനോജ് ജോണ്‍ - 07735285036,
അനൂപ് മഠത്തിപ്പറമ്പില്‍ - 07503961952,
ജോര്‍ജ്ജ് റപ്പായി - 07886214193
മനോജ് ജോണ്‍ - 07735285036,
അനൂപ് മഠത്തിപ്പറമ്പില്‍ - 07503961952,
ജോര്‍ജ്ജ് റപ്പായി - 07886214193
Venue: Barnwell Upper Schoo, Barnwell, Stevenage, SG2 9SR