യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഡച്ചസ് ഓഫ് കെന്റ് വിടവാങ്ങി

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഡച്ചസ് ഓഫ് കെന്റ് കാതറിന്‍ പ്രഭ്വി(92) അന്തരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. വ്യാഴാഴ്ച രാത്രി കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. മരണ സമയത്തു കുടുംബാംഗങ്ങളൊക്കെ സമീപത്തുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി ബക്കിംഗ്ഹാം കൊട്ടാരം ഉള്‍പ്പടെ രാജകുടുംബത്തിന്റെ കൊട്ടാരങ്ങളില്‍ എല്ലാം തന്നെ പതാക പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തിന് ഒരു തീരാ നഷ്ടമാണ് ഈ മരണമെന്ന് വെയ്ല്‍സ് രാജകുമാരന്‍ വില്യമും കെയ്റ്റ് രാജകുമാരിയും പ്രതികരിച്ചു.

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഫസ്റ്റ് കസിനായ ഡ്യൂക്ക് ഓഫ് കെന്റ്, എഡ്വേര്‍ഡ് രാജകുമാരന്റെ പത്‌നിയായ കാതറിന്‍ പ്രഭ്വി ആയിരുന്നു രാജകുടുബത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും മുതിര്‍ന്ന അംഗം. വിംബിള്‍ഡണ്‍ ടെന്നിസ് മത്സരങ്ങളില്‍ ട്രോഫികള്‍ നല്‍കിയും പരാജിതരെ ആശ്വസിപ്പിച്ചും സജീവ സാന്നിദ്ധ്യമായിരുന്ന അവര്‍ ജനങ്ങള്‍ക്ക് ഏറെ പരിചിതമായ മുഖമാണ്. ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതു വരെ രാജകുടുംബം ഔദ്യോഗിക ദുഃഖാചരണം നടത്തും.

ശവസംസ്‌കാര ചടങ്ങിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല, എന്നാല്‍, പ്രഭ്വിയുടെ വിശ്വാസപ്രകാരം, കത്തോലിക്ക രീതിയിലായിരിക്കും ചടങ്ങുകള്‍ എന്നാണ് സൂചന. രാജകുടുംബത്തിലെ ആരൊക്കെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം അടുത്തിരിക്കെ, ആര്‍ക്കൊക്കെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയും എന്നത് വ്യക്തമായിട്ടില്ല. ചില ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഹാരി രാജകുമാരനും അടുത്തയാഴ്ച ബ്രിട്ടനിലെത്തുന്നുണ്ട്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions