യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയെ അവശനിലയില്‍ കണ്ടെത്തി

വാട്ടര്‍ഫോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയെ കണ്ടെത്തി. വാട്ടര്‍ഫോര്‍ഡ് കമ്മ്യൂണിറ്റി നടത്തിയ അതിതീവ്ര തിരച്ചിലുകള്‍ക്ക് ശേഷമാണ് ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനിയായ സാന്റാ മേരി തമ്പി(20)യെ കണ്ടെത്തിയത്. യുവതിയുടെ വീടിന് സമീപത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശ നിലയില്‍ ഒരാള്‍ കിടക്കുന്നുണ്ടെന്ന് പോളിഷ് വംശജന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡയും (പൊലീസ്) തിരച്ചില്‍ സംഘവും ചേര്‍ന്നാണ് യുവതിയെ കണ്ടെത്തിയത്.

ശരീരത്തില്‍ നേരിയ പരുക്കുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാന്‍ പോയ സാന്റായുടെ പതിവ് സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്നാണ് കുടുംബം നടത്തിയ തിരിച്ചിനിടെ യുവതിയുടെ ഫോണ്‍ വീട്ടിലെ ചെരുപ്പ് സ്റ്റാന്‍ഡില്‍ നിന്നും ലഭിച്ചു. ഇതേ തുടര്‍ന്നാണ് കുടുംബം വിവരം സുഹൃത്തുക്കളെയും ഗാര്‍ഡയെയും അറിയിച്ചത്.

‍ മാധ്യമങ്ങളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സംഭവം വാര്‍ത്തയാക്കിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരച്ചിലിന് പങ്കാളികളായി. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ റെസ്‌ക്യൂ 117 ടീം ആകാശ നിരീക്ഷണം നടത്തി. പക്ഷേ, തിരച്ചില്‍ ആദ്യഘട്ടത്തില്‍ വിഫലമായിരുന്നു. ഇതിനിടെയാണ് നിര്‍ണായക സന്ദേശം ലഭിക്കുന്നത്.

  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions