സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണം മദ്യവില്‍പ്പനയില്‍ നിന്ന് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ റെക്കോര്‍ഡ് മറികടന്നാണ് ഇത്തവണത്തെ വില്പന. ഓണത്തിന്റെ ആദ്യ ദിവസങ്ങളില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കുറവായിരുന്നു വില്‍പനയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് മറികടന്നു. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോള്‍ തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ 500 കോടിക്കടുത്താണ് വില്‍പന നടന്നത്. 29, 30 തീയതികളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കനത്ത വില്‍പനയുണ്ടായി. 30 ശതമാനം കൂടുതല്‍ വില്‍പന രണ്ടു ദിവസവുമുണ്ടായി.
12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇത് 824.07 കോടി രൂപയായിരുന്നു. 9.34 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം വില്‍പനയിലുണ്ടായത്. അത്തം മുതല്‍ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. ഈ വര്‍ഷം തിരുവോണ ദിവസം മദ്യവില്പന ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ അവിട്ടം ദിനമായ ശനിയാഴ്‌ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അവിട്ടം ദിനത്തില്‍ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വില്‍പന ഏറ്റവും കൂടുതല്‍ പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു.
ഉത്രാട ദിന വില്‍പ്പനയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നില്‍ . ഇവിടെ മാത്രം 1.46 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു.1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലയിലെ ആശ്രമം ഔട്ട്ലെറ്റ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 1.11 കോടി രൂപയുടെ വില്‍പ്പന നടത്തിയ മലപ്പുറം ജില്ലയിലെ എടപ്പാള്‍ ഔട്ട്ലെറ്റ് ആണ് മൂന്നാം സ്ഥാനത്ത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി ഔട്ട്ലറ്റ്ലെറ്റും, ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റ്, കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് എന്നിവയാണ് 4, 5, 6 സ്ഥാനങ്ങളില്‍. ഉത്രാട ദിനത്തില്‍ മാത്രം കേരളത്തിലെ 6 ബെവ്കോ ഔട്ട്ലെറ്റുകളില്‍ ഒരു കോടി രൂപയിലധികം വില്‍പ്പന നടന്നു.