യു.കെ.വാര്‍ത്തകള്‍

ലെസ്റ്ററില്‍ കോട്ടയം സ്വദേശി വര്‍ഗീസ് വിടവാങ്ങി

ഓണാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ മലയാളിയെ തേടി മണിക്കൂറുകള്‍ക്കകം മരണം. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കോട്ടയം സ്വദേശി വര്‍ഗീസ് അച്ചായന്‍(70) ആണ് വിടപറഞ്ഞത്. ലെസ്റ്ററിലെ ആദ്യകാല മലയാളിയും നല്ലൊരു കലാകാരനും സഹൃദയനും ആയിരുന്നു അദ്ദേഹം. കോട്ടയം നട്ടാശ്ശേരി സ്വദേശിയാണ്.

മരണം എത്തുന്നതിനു മണിക്കൂറുള്‍ക്ക് മുന്‍പുവരെ അച്ചായന്‍ പാട്ടുപാടി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ പ്രഭാത ഭക്ഷണ വേളയിലാണ് അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെടുന്നതും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നതും. ഏതെങ്കിലും വിധത്തില്‍ ഉള്ള ചികിത്സക്ക് വിധേയമാക്കാന്‍ പോലും സമയം ലഭിക്കുന്നതിന് മുമ്പ് മരണമെത്തി.

കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഒന്നാംകിളി പൊന്നാ കിളി വന്നങ്കിളി മാവിന്മേല്‍ എന്ന ഗാനമാണ് അവസാനമായി അച്ചായന്‍ ശനിയാഴ്ച ഓണപരിപാടിയില്‍ ലെസ്റ്ററിലെ കൂട്ടുകാര്‍ക്കു വേണ്ടി പാടിയത്. അച്ചായന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് മലയാളി സമൂഹം.

ഭാര്യ മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് ലെസ്റ്റര്‍ ജീവനക്കാരിയാണ് മക്കള്‍ മാര്‍ടീന , മെര്‍ലിന്‍. മരുമകന്‍ സനല്‍


  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions