യു.കെ.വാര്‍ത്തകള്‍

രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര, 10കിലോ ബാഗേജും; വന്‍ പ്രഖ്യാപനവുമായി ജെറ്റ് 2 എയര്‍ലൈന്‍

യാത്രക്കാര്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി യുകെയിലെ ജെറ്റ് 2 എയര്‍ലൈന്‍. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാന യാത്രയില്‍ സൗജന്യ സീറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുകെയിലെ ഏക എയര്‍ലൈന്‍ എന്ന പേരാണ് കമ്പനി സ്വന്തമായത്.

കഴിഞ്ഞ ഓഗസ്ത് 22 നാണ് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടി യാത്രക്കാര്‍ക്കായി ഇനി മുതല്‍ യാത്രയ്ക്ക് പണം നല്‍കേണ്ടതില്ലെന്ന് വിമാന കമ്പനി പ്രഖ്യാപിച്ചത്.യൂറോപ്പിലുടനീളവും കാനറീസ് , മെഡിറ്ററേനിയന്‍ സര്‍വീസുകളിലുമാണ് രണ്ടുവയസ്സില്‍ താഴെയുള്ള കുരുന്നുകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്.

നിലവില്‍ ജെറ്റ് 2 വിന്റെ അവധിക്കാല യാത്രാ പാക്കേജില്‍ മാത്രമാണ് രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിമാന യാത്ര അനുവദിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ അവധിക്കാല പാക്കേജില്‍ മാത്രമല്ല മറ്റ് യാത്രകളിലും യാത്ര സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം യുകെയിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് യൂറോപ്പ് യാത്രകളില്‍ ആശ്വാസമാകും.

യുകെയിലെ മറ്റ് എയര്‍ലൈനുകളില്‍ വച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് മുതിര്‍ന്നവരുടെ ടിക്കറ്റില്‍ നിന്ന് നിശ്ചിത ശതമാനം തുക രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഈടാക്കുന്നുണ്ട്. ഈസി ജെറ്റ്, റയാന്‍ എയര്‍ എന്നിവ 25 പൗണ്ടാണ് ഈടാക്കുന്നത്.


  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions