ആരോഗ്യം

ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന

എന്‍എച്ച്എസിന്റെ രോഗപരിശോധനകളില്‍ വരുത്തുന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി യുകെയിലെ ആയിരക്കണക്കിന് പ്രായപൂര്‍ത്തിയായവര്‍ക്ക് ചെലവ് കുറഞ്ഞ രോഗ പരിശോധന ലഭ്യമാക്കും. അല്‍ഷമേഴ്സിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കാനുള്ളതാണ് ഈ പരിശോധന. ഏറെ പ്രാധാന്യമുള്ള ഈ പരീക്ഷണത്തില്‍ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍ നിന്നുള്ള ഗവേഷകര്‍, ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ സാന്നിദ്ധ്യം രക്തത്തിലുണ്ടോ എന്നായിരിക്കും പരിശോധിക്കുക. നിലവില്‍, അല്‍ഷമേഴ്സ് കണ്ടെത്തുന്നതിനുള്ള പരിശോധനകളില്‍ മെന്റല്‍ എബിലിറ്റി ടെസ്റ്റ്, മസ്തിഷ്‌കത്തിന്റെ സ്‌കാനിംഗ്, വേദനാജനകമായ ലുംബാര്‍ പങ്ക്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

വളരെ പ്രധാനമായ ഈ രക്തപരിശോധനയിലൂടെ ഡിമെന്‍ഷ്യ കണ്ടെത്തുന്നത് വേഗത്തിലാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ടു തന്നെ രോഗികള്‍ക്ക് നേരത്തേ തന്നെ ചികിത്സ നല്‍കാന്‍ കഴിയും. ഇത് രോഗം ഭേദമാകുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്യും. പലപ്പോഴും ഡിമെന്‍ഷ്യ കണ്ടെത്താന്‍ വൈകുന്നതിനാല്‍, മതിയായ സഹായവും ചികിത്സയും നല്‍കാന്‍ കഴിയാതെ പോകുന്നതായി അല്‍ഷിമേഴ്സ് സൊസൈറ്റിയിലെ ഗവേഷകയായ പ്രൊഫസര്‍ ഫിയോണ കരാഘെര്‍ പറയുന്നു. പീപ്പിള്‍സ് പോസ്റ്റ്‌കോഡ് ലോട്ടറി ഭാഗികമായി സാമ്പത്തിക സഹായം ചെയ്യുന്ന ഈ പരീക്ഷണം അല്‍ഷമേഴ്സ് രോഗ പരിശോധാ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.

അത്ര നല്ലതല്ലാത്ത മാനസിക ആരോഗ്യാവസ്ഥയുമായി ജീവിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത വര്‍ധിക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. വിഷാദരോഗം, അമിതമായ ഉത്ക്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവ ഓര്‍മ്മശക്തി കുറയ്ക്കുന്നതിന് കാരണമാകുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള ആദ്യ ഗവേഷണത്തില്‍ ഫ്രഞ്ച് ഗവേഷകര്‍ കണ്ടെത്തിയത് മള്‍ട്ടിപ്പിള്‍ മെന്റല്‍ ഹെല്‍ത്ത് കണ്ടീഷനുകള്‍ ഉള്ളവര്‍ക്ക് ഒരു മെന്റല്‍ ഹെല്‍ത്ത് പ്രശ്നം മാത്രമുള്ളവരേക്കാള്‍ ഡിമെന്‍ഷ്യ വരാന്‍ 11 ഇരട്ടി അധിക സാധ്യതയുണ്ട് എന്നാണ്.

അതുപോലെ, വിഷാദരോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍, അമിത ഉത്കണ്ഠ തുടങ്ങിയ മൂഡ് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 90 ശതമാനം കൂടുതലാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഒരു നിരീക്ഷണ റിപ്പോര്‍ട്ട് മാത്രമാണെന്നും ഈ അവസ്ഥകള്‍ നേരിട്ട് ഡിമെന്‍ഷ്യയ്ക്ക് കാരണമാകും എന്ന് പറയാനുള്ള തെളിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി എം ജെ മെന്റല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions