നാട്ടുവാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍(86) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വര്‍ഷമാണ് യുഡിഎഫിനെ പി പി തങ്കച്ചന്‍ എന്ന കണ്‍വീനര്‍ നയിച്ചത്. 2005-ല്‍ എ കെ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കണ്‍വീനര്‍ പദവി തങ്കച്ചന്‍ ഏറ്റെടുത്തത്. സ്പീക്കറായും മന്ത്രിയായും എംഎല്‍എയുമായുള്ള ഭീര്‍ഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാര്‍ദത്തോടെയും യുഡിഎഫിനെ നയിക്കാന്‍ തങ്കച്ചന് കരുത്തായത്.

ഫാ പൗലോസ് പൈനാടത്തിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ല്‍ പെരുമ്പാവൂര്‍ നഗരസഭയിലേക്ക് മത്സരിച്ച് ചെയര്‍മാനായി. അന്ന് 29 വയസ് മാത്രമുണ്ടായിരുന്ന തങ്കച്ചന്‍, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍ മാന്‍ എന്ന ഖ്യാതിയും സ്വന്തം പേരില്‍ കുറിച്ചു. 1982-ലാണ് പെരുമ്പാവൂരില്‍ നിന്ന് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയത്. സിപിഎമ്മിലെ പി ആര്‍ ശിവനെ 6252 വോട്ടുകള്‍ക്ക് തോല്‍പിച്ചു. 1987-ല്‍ പെരുമ്പാവൂര്‍ നിലനിര്‍ത്തി. ജനതാപാര്‍ട്ടിയുടെ രാമന്‍ കര്‍ത്തയെ 7105 വോട്ടിന് പരാജയപ്പെടുത്തി.


1991-ല്‍ 3311 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനതാദളിന്റെ എ ദേവസ്സിയെ തോല്‍പിച്ച് ഹാട്രിക് വിജയം നേടി. 1996-ല്‍ നാലാം ജയം. ജനതാദള്‍ സ്ഥാനാര്‍ഥി രാമന്‍ കര്‍ത്തയെ 4783 വോട്ടിന് തോല്‍പിച്ചു. നാലു തവണ തുടര്‍ച്ചയായി വിജയിച്ച പി പി തങ്കച്ചന് പക്ഷേ, 2001-ല്‍ സ്വന്തം തട്ടകത്തില്‍ കാലിടറി. എല്‍ഡിഎഫിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ല്‍ കുന്നത്തുനാട്ടില്‍ ഒരു തവണ കൂടി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരള മാര്‍ക്കറ്റ് ഫെഡിന്റെ ചെയര്‍മാനായിരുന്നു. ടി വി തങ്കമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions