കാന്‍സര്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് യുകെയില്‍ അന്തരിച്ചു. വയനാട് സ്വദേശി വിചിത്ര ജോബിഷ് (36) ആണ് സൗത്താംപ്ടണില്‍ മരിച്ചത്. സൗത്താംപ്ടണ്‍ ജനറല്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വിന്‍ചെസ്റ്റര്‍ റോയല്‍ ഹാംപ്ഷയര്‍ കൗണ്ടി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.
ചികിത്സയുടെ ഭാഗമായി സ്റ്റെം സെല്‍ ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലായിരുന്ന വിചിത്രയും കുടുംബവും. 2021 ഫെബ്രുവരിയിലാണ് വിചിത്ര റോയല്‍ ഹാംപ്ഷയര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യുകെയിലെത്തുന്നതിന് മുന്‍പ് ബഹ്റൈനില്‍ നഴ്സായി ജോലി ചെയ്തിരുന്നു.
വയനാട് പനമരം ചൂരക്കുഴി വീട്ടില്‍ ജോബിഷ് ജോര്‍ജ് ആണ് ഭര്‍ത്താവ്. മക്കള്‍: ലിയാന്‍ (8), ഹെസ്സ (5). സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.