യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയെ വെടിവച്ച കേസില്‍ പ്രതിയ്ക്ക് പരോള്‍ ഇല്ലാത്ത 34 വര്‍ഷത്തെ ജീവപര്യന്തം; മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്

ബര്‍മിങ്ഹാമിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയെ ലണ്ടനിലെ റസ്‌റ്റൊറന്റില്‍ വച്ച് വെടിവച്ച കേസില്‍ പ്രതിയ്ക്ക് പരോള്‍ ഇല്ലാത്ത 34 വര്‍ഷത്തെ ജീവപര്യന്തം. പെണ്‍കുട്ടിയ്ക്ക് വെടിയേറ്റ കേസില്‍ യുകെ പൗരന്‍ ജാവോണ്‍ റൈലിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. 33 കാരനായ പ്രതി ഇനി പുറത്തിറങ്ങണമെങ്കില്‍ 77 വയസ്സുവരെ കാത്തിരിക്കണം.

ലണ്ടനില്‍ കുടുംബ സുഹൃത്തിനെ കാണാന്‍ പുറപ്പെട്ട മലയാളി കുടുംബം റസ്‌റ്റൊറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. രണ്ട് ടര്‍ക്കിഷ് സംഘങ്ങളുടെ ആക്രമണത്തിന് കുട്ടി ഇരയാവുകയായിരുന്നു.

അതേസമയം, വെടിവയ്പ്പ് നടത്തിയ മുഖ്യ പ്രതിയെ ഇപ്പോഴും മെട്രോ പൊളിറ്റന്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായപ്രതികളില്‍ ഒരാളായ ജാവോണ്‍ റൈലിയെ നിരന്തരം ചോദ്യം ചെയ്തിട്ടും അന്വേഷണത്തോട് സഹകരിക്കുന്നില്ല. ടര്‍ക്കിഷ് സംഘങ്ങളുടെ അക്രമത്തിന് എറണാകുളം വൈപ്പിന്‍സ്വദശിയായ കുട്ടി ഇരയാകുകയായിരുന്നു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കുട്ടിയുടെ ചലന ശേഷി നഷ്ടമായി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട നീക്കം ചെയ്യാനാകാത്ത സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു മാസം ആശുപത്രിയില്‍ കഴിഞ്ഞു. തുടര്‍ച്ചയായ പരിശോധനകളും. ദമ്പതികളുടെ ഏക മകളാണ് ആക്രമിക്കപ്പെട്ടത്. തങ്ങളുടെ ജീവിതം ഒരിക്കലൂം പഴയതു പോലെ സന്തോഷത്തിലേക്ക് മടങ്ങില്ല എന്നാണ് വേദനയോടെ വിധിയെക്കുറിച്ചു പെണ്‍കുട്ടിയുടെ 'അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പെണ്‍കുട്ടിയുടെ സ്വകാര്യത മാനിച്ചു ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇപ്പോഴും പേരടക്കം ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions