യു.കെ.വാര്‍ത്തകള്‍

സിഖ് കൗമാരക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത് വംശീയ അക്രമം; പോലീസ് അന്വേഷണം തുടങ്ങി

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ സിഖ് വംശജയായ കൗമാരക്കാരിക്ക് നേരെ അരങ്ങേറിയ ബലാത്സംഗം വംശീയമായ അതിക്രമം ആയിരുന്നുവെന്ന് വെളിപ്പെടുത്തി പോലീസ്. വിവരം പുറത്തുവന്നതോടെ ആശങ്കയിലായ ആളുകള്‍ സിഖ് ക്ഷേത്രത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

20-കളിനോടടുത്ത് പ്രായമുള്ള ബ്രിട്ടനില്‍ ജനിച്ച സിഖ് പെണ്‍കുട്ടിയാണ് ഇരയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓള്‍ഡ്ബറിയില്‍ അതിക്രമം അരങ്ങേറുമ്പോള്‍ വംശീയമായ പരാമര്‍ശങ്ങള്‍ നേരിട്ടതായി പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

'നിങ്ങള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല, ഇവിടെ നിന്നും പുറത്തുപോകാന്‍' അക്രമികള്‍ പെണ്‍കുട്ടിയോട് പറഞ്ഞതായി സിഖ് ഫെഡറേഷന്‍ യുകെ വെളിപ്പെടുത്തി. സമൂഹത്തില്‍ ആശങ്ക ഉയര്‍ന്നതോടെയാണ് സ്‌മെത്ത്‌വിക്കിലെ ഗുരു നാനാക് ഗുരുദ്വാര ടെമ്പിളില്‍ യോഗം സംഘടിപ്പിച്ചത്. കുടിയേറ്റക്കാര്‍ക്ക് എതിരായ വിദ്വേഷ പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം ആശങ്കയുളവാക്കുന്നതായി സിഖ് ഫെഡറേഷന്‍ യുകെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ജാസ് സിംഗ് പറഞ്ഞു.

സ്‌മെത്ത്‌വിക്കിലെ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ നിന്നും റവ. നിക്ക് റോസും അടിയന്തര യോഗത്തില്‍ പങ്കെടുത്തു. സിഖ് ക്ഷേത്രത്തിന്റെ പുറത്ത് എഴുതിയ അപമാനിക്കുന്ന ഗ്രാഫിറ്റിയെ കുറിച്ചും. ആംഗ്ലിക്കന്‍ ചര്‍ച്ച് വൃത്തികേടാക്കുന്നതും സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു.

'ഇത് അവഗണിച്ചിട്ട് കാര്യമില്ല. ഇത് തുടരും, വര്‍ദ്ധിക്കുകയും ചെയ്യും. കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടാകാനാണ് സാധ്യത', രാജ്യത്തെ വംശീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ റവ. നിക്ക് റോസ് മുന്നറിയിപ്പ് നല്‍കി.

  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions