യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ നഗരത്തെ സ്തംഭിപ്പിച്ചു വന്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; 26 പൊലീസുകാര്‍ക്ക് പരിക്ക്

ലണ്ടന്‍ നഗരത്തെ സ്തംഭിപ്പിച്ചു പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തില്‍പരം ജനങ്ങളാണ് ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കെതിരെ നഗരത്തില്‍ പലയിടത്തായി അണിനിരന്നവരുമായി സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയായി. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

പ്രതിഷേധക്കാരുടെ മര്‍ദനത്തില്‍ 26 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പല്ല് പൊട്ടിയവരും മൂക്കിന്റെ പാലം തകര്‍ന്നവരും നട്ടെല്ലിന് പരിക്കേറ്റവരുമുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നാണ് വിവരം. ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയത്.

സ്റ്റീഫന്‍ യാക്സ്ലി-ലെനന്‍ എന്നാണ് ടോമി റോബിന്‍സണിന്റെ യഥാര്‍ത്ഥ പേര്. തീവ്ര ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമാണ് ഇയാള്‍. ബ്രിട്ടനില്‍ ഏറ്റവും സ്വാധീനമുള്ള തീവ്ര വലത് പാര്‍ട്ടി ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ സ്ഥാപക നേതാവുമാണ് ഇയാള്‍. ബ്രിട്ടന്‍ മുന്‍ കോളനികളാല്‍ കോളനിവത്കരിക്കപ്പെടുന്നുവെന്നാണ് ഇവരുടെ വിമര്‍ശനം. ലേബര്‍ പാര്‍ട്ടിയുടെ നേതാവും യുകെ പ്രധാനമന്ത്രിയുമായ കീര്‍ സ്റ്റാര്‍മറിനെതിരെ കടുത്ത വിമര്‍ശനവും അസഭ്യവര്‍ഷവും നടത്തിയാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് പോയത്. അമേരിക്കയില്‍ കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്കിന് പ്രതിഷേധക്കാര്‍ ആദരമര്‍പ്പിച്ചു.

  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions