യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മര്‍ക്കെതിരെ ലേബര്‍ എംപിമാരുടെ വിമത നീക്കം; മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ കൊണ്ടുവരാന്‍ നീക്കം

അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങളുടെയും സ്വന്തം എംപിമാരുടെ വരെ അതൃപ്‍തിക്കു പാത്രമായിരിക്കുകയാണ് കീര്‍ സ്റ്റാര്‍മാര്‍. ഏകപക്ഷീയ വിജയം കരസ്ഥമാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സ്റ്റാര്‍മറുടെ കസേരക്ക് ഇളക്കം തട്ടുന്നത്. ഇദ്ദേഹത്തെ അട്ടിമറിക്കാന്‍ വിമത എംപിമാര്‍ ശക്തമായ നീക്കം നടത്തുന്നുവെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ മുന്‍നിര്‍ത്തിയാണ് വിമതരുടെ നീക്കം. ഇദ്ദേഹത്തെ മേയര്‍ പദവി രാജിവെപ്പിച്ച ശേഷം ഏതെങ്കിലും വിമത എംപി സ്ഥാനം ഒഴിഞ്ഞുകൊടുത്ത ശേഷം മത്സരിപ്പിച്ച് വിജയിപ്പിച്ച് സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് നീക്കമെന്നാണ് സൂചന.

സസ്‌പെന്‍ഷന്‍ നേരിടുന്ന ലേബര്‍ എംപി ആന്‍ഡ്രൂ ഗൈ്വന്‍ തന്റെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഒഴിഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഈ സീറ്റില്‍ ബേണ്‍ഹാം മത്സരിച്ച് വെസ്റ്റ്മിന്‍സ്റ്ററിലേക്ക് മടങ്ങിയെത്തുകയും, നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയാല്‍ ബേണ്‍ഹാമിന് ലേബര്‍ നേതൃപദവിക്കും, പിന്നാലെ യുകെ പ്രധാനമന്ത്രി പദവും ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്താം. നിലവിലെ ലേബറിന്റെ ശോചനീയാവസ്ഥയും, റിഫോം യുകെയുടെ മുന്നേറ്റവും തടയാന്‍ ബേണ്‍ഹാമിനെ പോലെ മറ്റൊരു ആളില്ലെന്നാണ് എംപിമാരുടെ നിലപാട്.

മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച നിരവധി എംപിമാര്‍ക്കാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ രോഷമുള്ളത്. ഇവരാണ് സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഉപപ്രധാനമന്ത്രിയെ ഉള്‍പ്പെടെ നഷ്ടമായ സ്റ്റാര്‍മര്‍ക്ക് സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും തിരിച്ചടിയായി.

  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions