യു.കെ.വാര്‍ത്തകള്‍

ടിവി റിമോട്ടിനെ ചൊല്ലി തര്‍ക്കം: അമ്മയെ മര്‍ദ്ദിച്ചുകൊന്ന ഇന്ത്യന്‍ വംശജന് ജീവപര്യന്തം

ടിവി റിമോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 76കാരിയായ അമ്മയെ മര്‍ദ്ദിച്ചുകൊന്ന ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ബര്‍മിംഗ്ഹാമിലെ വീട്ടില്‍ വച്ചുണ്ടായ അക്രമത്തില്‍ 39കാരനായ ഇന്ത്യന്‍ വംശജന്‍ സുര്‍ജിത് സിംഗിനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പരോള്‍ അനുവദിക്കണമെങ്കില്‍ 15 കൊല്ലത്തെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിശദമാക്കി. കഴിഞ്ഞ സെപ്തംബറിലായിരുന്നു 76കാരിയായ അമ്മ മൊഹീന്ദര്‍ കൗറിനെ സുര്‍ജിത് സിംഗ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വിധവയായ അമ്മയുടെ കെയര്‍ടേക്കറായാണ് സുര്‍ജിത് സിംഗ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. തുടര്‍ച്ചയായി ശകാരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നാണ് സുര്‍ജിത് സിംഗ് കോടതിയില്‍ വിശദമാക്കിയത്. സുര്‍ജിത് മദ്യപിച്ചും ലഹരിമരുന്നും ഉപയോഗിച്ച വീട്ടില്‍ വന്ന സമയത്തായിരുന്നു ടിവി റിമോട്ടിനെ ചൊല്ലി അമ്മയുമായി വാക്കേറ്റമുണ്ടായത്. നിരവധി തവണ ചോദിച്ചിട്ടും റിമോട്ട് നല്‍കാതെ വന്നതോടെ അമ്മ 39കാരനെതിരെ ശാപവാക്കുകള്‍ പ്രയോഗിച്ചതോടെ മകന്‍ അമ്മയെ ആക്രമിക്കുകയായിരുന്നു

അടിച്ചും തൊഴിച്ചും മുഖത്തിടിച്ചും അമ്മയെ 39കാരന്‍ ആക്രമിച്ചു. ഇതിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തേക്കുറിച്ച് സുര്‍ജിത് സിംഗ് ബന്ധുവിനോട് സംഭവത്തേക്കുറിച്ച് പറയുന്നത്. ഇയാളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ബര്‍മിംഗ്ഹാമിലെ സോഹോ ഭാഗത്തെ വീട്ടില്‍ നിന്ന് പൊലീസാണ് 76കാരിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും 76കാരി മരണപ്പെട്ടിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിലുള്ള ആക്രമണം ആയിരുന്നില്ലെന്നും എല്ലാം കയ്യില്‍ നിന്ന് പോയെന്നുമായിരുന്നു അറസ്റ്റിലായതിന് പിന്നാലെ മകന്‍ പൊലീസിനോട് പ്രതികരിച്ചത്.

  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions