സിനിമ

എന്റെ പുതിയ സിനിമകളൊന്നും എന്റെ കുട്ടികള്‍ക്ക് ഇഷ്ടമല്ല- ആസിഫ് അലി

2024-2025 ഇടയില്‍ പുറത്തിറങ്ങിയ തന്റെ പുതിയ സിനിമകളൊന്നും തന്റെ കുട്ടികള്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. തന്റെ വരാനിരിക്കുന്ന ത്രില്ലര്‍ ചിത്രമായ 'മിറാഷ്'ന്റെ പ്രമോഷനു വേണ്ടി ദുബായില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ലോക’യുടെ ഭാഗമാകാത്തതിനെക്കുറിച്ച് തന്റെ കുട്ടികള്‍ തന്നോട് ചോദിച്ചതായും നടന്‍ പറഞ്ഞു.
ഇന്നത്തെ യുവതലമുറയുടെ അഭിരുചികള്‍ വളരെ വ്യത്യസ്തമാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

ആസിഫ് അലിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത 'കൂമന്‍'. തന്റെ സിനിമകള്‍ പ്രവര്‍ത്തിക്കാത്ത ഒരു ഘട്ടത്തില്‍ നിര്‍മ്മാതാവ് ജീത്തു ജോസഫ് തനിക്ക് കൂമന്‍ വാഗ്ദാനം ചെയ്തതെങ്ങനെയെന്നും ആസിഫ് ഓര്‍ത്തെടുത്തു.

ഒരു ചലച്ചിത്രകാരനും എപ്പോഴും ഹിറ്റുകള്‍ ഉറപ്പ് നല്‍കാന്‍ കഴിയില്ല. ജീത്തു കൂമന്‍ സിനിമയ്ക്ക് വേണ്ടി വിളിച്ചപ്പോള്‍ എനിക്ക് അത് വരണ്ട സമയമായിരുന്നു’. 'കൂമന്‍' തന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി ഗംഭീര തിരിച്ചുവരവ് ആണ് പിന്നീട് നടത്തിയത്. 'കൂമന്‍', 'രേഖാചിത്രം', 'കിഷ്കിന്ധ കാണ്ഡം' എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലി ഹാട്രിക് വിജയം നേടി. 'ലെവല്‍ ക്രോസ്', 'സര്‍ക്കീട്ട് ' എന്നിവ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങളായില്ലെങ്കിലും തിരക്കഥയുടെ തിരഞ്ഞെടുപ്പിന് ആസിഫ് അലിക്ക് വളരെയധികം പ്രശംസ ലഭിച്ചിരുന്നു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions