യു.കെ.വാര്‍ത്തകള്‍

ലേബറിന്റെ നാടുകടത്തല്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നില്ല; അവസാന നിമിഷം ഉപേക്ഷിച്ചു

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യാനായി സ്റ്റാര്‍മറുടെ നാടുകടത്തല്‍ സ്‌കീം പൊളിയുന്നു. സ്റ്റാര്‍മറുടെ നാടുകടത്തല്‍ വിമാനങ്ങള്‍ അവസാന നിമിഷം നിയമപരമായ നിയമപരമായ വെല്ലുവിളിയോടെ ഉപേക്ഷിച്ചു. അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ ടോറി ഗവണ്‍മെന്റിന്റെ റുവാന്‍ഡ പ്ലാന്‍ റദ്ദാക്കാന്‍ കാണിച്ച ആവേശമൊന്നും പുതിയ സ്‌കീം നടപ്പാക്കാന്‍ ലേബര്‍ പ്രകടിപ്പിച്ചില്ല. ഒടുവില്‍ ജനരോഷം തങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ മാത്രമാണ് സ്റ്റാര്‍മറും സംഘവും വിവാദ പദ്ധതിയുമായി രംഗത്ത് വന്നത്.

എന്നാല്‍ ഇതില്‍ പ്രധാനമായ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള സ്‌കീം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണ്. ഫ്രാന്‍സിലേക്കുള്ള നാടുകടത്തല്‍ വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കവെ ഉപേക്ഷിക്കേണ്ടി വന്നു. ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനാണ് നടപടിയെടുത്തത്.

കഴിഞ്ഞ മാസം ചാനല്‍ കടന്നെത്തിയ ഒരു കുടിയേറ്റക്കാരന് വേണ്ടി കോടതിയെ സമീപിച്ച അഭിഭാഷകരാണ് സ്‌കീമിന് പാരപണിതത്. എയര്‍ ഫ്രാന്‍സ് സര്‍വ്വീസിലേക്ക് നാടുകടത്തേണ്ടവരെ എത്തിക്കുന്നതിന് തൊട്ടുമുന്‍പാണ് നിയമപരമായ വെല്ലുവിളി നേരിട്ടത്.

സ്റ്റാര്‍മറുടെ നാടുകടത്തല്‍ സ്‌കീം നടപ്പാകാന്‍ പോകുന്നില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആദ്യ വിമാനം ഉടന്‍ പറക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് കോമണ്‍സില്‍ വാദിച്ചു.

  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions