യു.കെ.വാര്‍ത്തകള്‍

ട്രംപിന്റെ ഔദ്യോഗിക യുകെ സന്ദര്‍ശനം ആരംഭിച്ചു; പ്രതിഷേധവും

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂന്ന് ദിവസത്തെ യുകെ സന്ദര്‍ശനം ആരംഭിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അതിഥിയായി ട്രംപ് ബ്രിട്ടനിലെത്തിയത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണ്. 2019ലായിരുന്നു ആദ്യ സന്ദര്‍ശനം.

ട്രംപ് ഭാര്യ മെലാനിയയോടൊപ്പം എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇറങ്ങി. പിന്നീട് ഹെലികോപ്റ്റര്‍ വഴി യുഎസ് അംബാസിഡറുടെ വസതിയായ വിന്‍ഫീല്‍ഡ് ഹൗസിലേക്ക് യാത്ര ചെയ്തു. ഇന്ന് മുതല്‍ വിന്‍സര്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണ പരിപാടികളും വിരുന്നുകളും ആരംഭിക്കും.

വിന്‍സര്‍ കൊട്ടാരത്തില്‍ ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച, പ്രധാനമന്ത്രി കീഴ് സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ച, മിലിട്ടറി പരേഡ്, എയര്‍ഫോഴ്സ് വ്യോമാഭ്യാസം, അത്താഴ വിരുന്ന് എന്നിവയാണ് പ്രധാന പരിപാടികള്‍.

ട്രംപിനായി വിന്‍സറിലും ടവര്‍ ഓഫ് ലണ്ടനിലും ആചാരവെടികള്‍, യുഎസ്-ബ്രിട്ടീഷ് വ്യോമസേനകളുടെ സംയുക്ത ഫ്ലൈ പാസ്റ്റ് ഉണ്ടാവും. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ലണ്ടനിലും വിന്‍സറിലും ശക്തമായ പ്രതിഷേധം ഉണ്ട്. എഴുപതോളം പ്രതിഷേധക്കാര്‍ വിന്‍സര്‍ കൊട്ടാരത്തിനു മുന്നില്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയിരുന്നു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ ട്രംപിനെതിരെ കടുത്ത നിലപാടിലാണ്. ശക്തമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്.

'നാളെ ഒരു വലിയ ദിവസമായിരിക്കും,' എന്നായിരുന്നു ബ്രിട്ടനിലെ ഔദ്യോഗിക പരിപാടികള്‍ക്ക് മുന്നോടിയായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions