യു.കെ.വാര്‍ത്തകള്‍

ആമസോണ്‍ പ്രൈം ബിഗ് സെയില്‍ ഡീല്‍ ഒക്ടോബര്‍ ഏഴും എട്ടും തീയതികളില്‍

ആമസോണിന്റെ ബിഗ് ഡീല്‍ ഡെയ്‌സ് തിരിച്ചു വരുന്നു. ആമസോണ്‍ പ്രൈം ഡേ 2 എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവസങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ ഏഴിനും എട്ടിനും ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ ഡീല്‍ രണ്ട് ദിവസം ഉണ്ടായിരിക്കും.

മാത്രമല്ല, കോഫി മെഷീനുകള്‍, എയര്‍ ഫ്രയേഴ്സ്, സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍, ഗാര്‍ഹിക അവശ്യ വസ്തുക്കള്‍ എന്നിവയ്ക്കൊക്കെ ആകര്‍ഷകമായ വിലക്കിഴിവും ലഭിക്കും. വന്‍ കിഴിവുകളോടെ ക്രിസ്ത്മസ് ഷോപ്പിംഗ് ആരംഭിക്കാനുള്ള ഒരു അവസരമായാണ് പലരും ഇതിനെ കണക്കാക്കുന്നത്.

ചില അത്യാകര്‍ഷകങ്ങളായ കിഴിവുകള്‍ ഉണ്ടെങ്കിലും എല്ലാ ഓഫറുകളും അത്ര ആകര്‍ഷണീയങ്ങളല്ല എന്നു കൂടി ഓര്‍ക്കണം. ഇപ്പോള്‍ കിഴിവ് ലഭിക്കുന്ന ചില വസ്തുക്കള്‍ക്ക് ജൂലായ് പ്രൈം ഡേ, ബ്ലാക്ക് ഡേ തുടങ്ങിയ കഴിഞ്ഞകാല ഷോപ്പിംഗ് മാമാങ്കങ്ങളില്‍ ഇതിലും കൂടുതല്‍ വിലക്കിഴിവ് ലഭിച്ചതായും കാണാന്‍ കഴിയും.

ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വന്‍ കിഴിവ് ലഭിക്കുക എന്ന് ആമസോണ്‍ മുന്‍കൂട്ടി പറയാറില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രവണതയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ നിഞ്ച എയര്‍ ഫ്രയേഴ്സ്, വാക്വം തുടങ്ങിയവയ്ക്ക് കിഴിവ് ലഭിക്കാന്‍ ഇടയുണ്ട്. അതുപോലെ നെസ്പ്രസോ കോഫി മെഷീനുകള്‍, നിഞ്ച ഡുവല്‍ ഡ്രോയര്‍ എയര്‍ ഫ്രയര്‍ എന്നിവയ്ക്കും കിഴിവ് ലഭിച്ചേക്കാം.

  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions