യു.കെ.വാര്‍ത്തകള്‍

3.8% ല്‍ മാറ്റമില്ലാതെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറാനിടയില്ല


യുകെയുടെ പണപ്പെരുപ്പ നിരക്കുകള്‍ ആഗസ്റ്റില്‍ സ്ഥിരത പുലര്‍ത്തിയതായി സ്ഥിരീകരിച്ച് ഔദ്യോഗിക കണക്കുകള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുന്നുവെന്നാണ് വ്യക്തമായത്. ജൂലൈ മാസത്തിലും സമാനമായിരുന്നു നിരക്കുകള്‍.

ഈ കണക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകളെ ബാധിക്കും. വ്യാഴാഴ്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്നാണ് സാമ്പത്തിക വിപണികളുടെ പ്രവചനം. പണപ്പെരുപ്പം 2 ശതമാനമാണ് ഔദ്യോഗികമായി ലക്ഷ്യമിടുന്നത്. വിലക്കയറ്റവും രൂക്ഷമായി നില്‍ക്കുന്നതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത്.

വിമാന നിരക്കുകള്‍ താഴ്ന്നതാണ് പ്രധാനമായും പണപ്പെരുപ്പം ഉയരാതെ കാത്തത്. പെട്രോള്‍, ഡീസല്‍ വില കൂടുകയാണ് ചെയ്തത്. ഹോട്ടല്‍ താമസത്തിന്റെ ചെലവും ആഗസ്റ്റില്‍ കുറഞ്ഞു.

ഇതിനിടെ ഭക്ഷ്യ വിലക്കയറ്റം തുടര്‍ച്ചയായ അഞ്ചാം മാസവും ഉയര്‍ന്നു. ജൂലൈയിലെ 4.9 ശതമാനത്തില്‍ നിന്നും ആഗസ്റ്റില്‍ 5.1 ശതമാനത്തിലേക്കാണ് നിരക്ക് കൂടിയത്. പച്ചക്കറി, ചീസ്, മത്സ്യം എന്നിവയുടെ വിലയാണ് ഉയര്‍ന്നത്.

  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions