യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ജിപിമാരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നില്ല!

ചികിത്സകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും കാത്തിരിപ്പ് പട്ടിക ഉയരുകയും ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ജിപിമാരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നില്ല എന്ന് റിപ്പോര്‍ട്ട്. രജിസ്റ്ററിലുള്ള 20,000-ലേറെ ഫാമിലി ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ഇല്ല. ജനറല്‍ പ്രാക്ടീസില്‍ 38,626 പേര്‍ മാത്രമാണുള്ളത്.

ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് മേഖല പല വിധത്തിലുള്ള സമ്മര്‍ദങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ആണിത്. ജിപിമാരില്‍ വലിയൊരു ശതമാനം പേര്‍ വിദേശത്തേക്ക് പോകുകയോ, ഒരു പ്രൈവറ്റ് കോണ്‍ട്രാക്ടറായി മാറുകയോ ചെയ്യുന്ന പ്രതിഭാസമാണ് കാണുന്നത്. ഇത് അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള രോഗികളുടെ ബുദ്ധിമുട്ട് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു

യോഗ്യരായ ഫാമിലി ഡോക്ടര്‍മാരായിരുന്നിട്ടും, എന്‍എച്ച്എസ് വഴി പരിചരണം നല്‍കാത്ത ജിപിമാരുടെ എണ്ണം 2015-ല്‍ 27 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം 34 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതായി ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ഇത് പ്രകാരം ഏകദേശം 20,000 ജിപിമാരെയാണ് ഹെല്‍ത്ത് സര്‍വ്വീസിന് നഷ്ടമായത്. അസാധാരണമായ തോതില്‍ ചികിത്സ നടത്താന്‍ ഡോക്ടര്‍മാരെ ആവശ്യമുള്ളപ്പോഴാണ് ഇത്. പ്രത്യേകിച്ച് ജിപിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊള്ളുമ്പോഴാണ് യോഗ്യരായ ഫാമിലി ഡോക്ടര്‍മാര്‍ തങ്ങളുടെ സേവനം നിരാകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനം ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്റ്ററില്‍ 58,548 ജിപിമാരാണ് ഉള്ളത്. എന്നാല്‍ ജനറല്‍ പ്രാക്ടീസില്‍ 38,626 പേര്‍ മാത്രമാണുള്ളത്. 19,922 പേരുടെ വ്യത്യാസം ഇതില്‍ തന്നെ നേരിടുന്നു. രോഗികളെ സംബന്ധിച്ച് ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് പേഷ്യന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു.

ജിപിമാര്‍ നേരിടുന്ന അമിതജോലി ഭാരം, രോഗികളുടെ തിരക്ക്, മറ്റ് പൊതുരോഷങ്ങള്‍ എന്നിവയുടെ ഫലമായും സേവനം മതിയാക്കി ജിപിമാര്‍ എന്‍എച്ച്എസ് ഉപേക്ഷിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions