യു.കെ.വാര്‍ത്തകള്‍

നമ്മുടെ നിയമങ്ങള്‍ കൊണ്ട് കുടിയേറ്റക്കാര്‍ തമാശ കാണിക്കുന്നുവെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടതില്‍ ഞെട്ടി ലേബര്‍ പാര്‍ട്ടി. കണ്‍സര്‍വേറ്റീവുകള്‍ അഭയാര്‍ത്ഥികളെ ചുരുക്കാന്‍ നടപടിയെടുക്കുമ്പോള്‍ മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ ലേബറിന് ഇപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ഇടത് അഭിഭാഷകരുടെ ഭാഗത്ത് നിന്ന് തന്നെ തിരിച്ചടി കിട്ടിയതോടെ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് രോഷം മറച്ചുവെച്ചില്ല. കൊട്ടിഘോഷിച്ച 'ഒരാള്‍ അകത്ത് ഒരാള്‍ പുറത്ത് സ്‌കീം' നടപ്പിലാക്കാന്‍ കഴിയാതെ അവസാന നിമിഷം നിയമപരമായ വെല്ലുവിളികള്‍ പാരയായതോടെ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മഹ്മൂദ് രംഗത്ത് വന്നിരിക്കുന്നത്.

കുടിയേറ്റക്കാര്‍ നമ്മുടെ നിയമങ്ങളെ പരിഹസിക്കുകയാണെന്ന് ഹോം സെക്രട്ടറി ആരോപിച്ചു. നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ ആധുനിക അടിമത്തത്തിന്റെ ഇരകളാണ് തങ്ങളെന്നാണ് അനധികൃത കുടിയേറ്റക്കാര്‍ വാദിക്കുന്നത്. നാടുകടത്തല്‍ നടപടികള്‍ വരുമ്പോള്‍ ഏതെല്ലാം തരത്തിലാണ് ഇതിനെ തടയാന്‍ നിയമങ്ങള്‍ ഉപയോഗിക്കുന്നതെന്നതിന്റെ കുറ്റസമ്മതമാണ് ലേബര്‍ മന്ത്രി നടത്തിയിരിക്കുന്നത്.

ഫ്രാന്‍സുമായുള്ള നാടുകടത്തല്‍ കരാര്‍ എങ്ങുമെത്താന്‍ പോകുന്നില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയെങ്കിലും ലേബര്‍ ഇത് കാര്യമാക്കിയിരുന്നില്ല. മനുഷ്യാവകാശങ്ങളും, ആധുനിക അടിമത്ത നിയമങ്ങളും ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാര്‍ പുറത്താക്കലിനെ തടയുമെന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോഴും ലേബര്‍ ഇതിനായി ഒരുങ്ങിയില്ല. ഇപ്പോള്‍ ഇത്തരം പരിപാടികള്‍ക്കെതിരെ പൊരുതുമെന്ന് ഹോം സെക്രട്ടറി പ്രഖ്യാപിച്ചിട്ടുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions