യു.കെ.വാര്‍ത്തകള്‍

ഫ്രാന്‍സിലേക്കുള്ള ആദ്യ നാടുകടത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി ഹോം ഓഫീസ്; നാടുകടത്തിയത് ഇന്ത്യക്കാരനെ!

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പരാജയപ്പെട്ടതിന്റെ നാണക്കേടിലായിരുന്ന ലേബര്‍ ഗവണ്‍മെന്റിന് ആദ്യ വിജയം. ഫ്രാന്‍സിലേക്കുള്ള ആദ്യ നാടുകടത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹോം ഓഫീസ്. ആദ്യത്തെ നറുക്ക് വീണത് ഒരു ഇന്ത്യക്കാരനാണ്. ഗവണ്‍മെന്റിന്റെ ഫ്രാന്‍സിലേക്ക് പുറത്താക്കുന്ന സ്‌കീം പ്രകാരം നാടുകടത്തുന്നതിന് എതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹോം ഓഫീസ് വിജയം നേടുകയായിരുന്നു.

ഇന്ത്യക്കാരനെ ലണ്ടനില്‍ നിന്നും പാരീസിലേക്ക് മടക്കി അയയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ആദ്യത്തെ നാടുകടത്തല്‍ നടന്നതോടെ ബ്രിട്ടന്‍ കൂടുതല്‍ കുടിയേറ്റക്കാരെ ഫ്രാന്‍സില്‍ നിന്നും സ്വീകരിക്കും. നിലവില്‍ ഫ്രാന്‍സിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ കഴിയുക. മുന്‍പ് യുകെയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും, ദേശീയ സുരക്ഷയ്‌ക്കോ, പൊതുജീവിതത്തിനോ അപകടം സൃഷ്ടിക്കില്ലെന്നും തെളിയിക്കുക മാത്രമാണ് ചെയ്യേണ്ടത്.

ബ്രിട്ടനില്‍ നിന്നും പുറത്താക്കുന്നവരും, പ്രവേശിക്കുന്നവരുടെയും എണ്ണം തുല്യമായിരിക്കണമെന്നതാണ് കരാറിലെ വ്യവസ്ഥ. അതുകൊണ്ട് തന്നെ ഫ്രാന്‍സിലേക്ക് ഇപ്പോള്‍ നാടുകടത്തുന്നവര്‍ തിരികെ മറ്റൊരു വിമാനത്തില്‍ എത്താനുള്ള സാധ്യതയാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ഒപ്പുവെച്ച കരാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തടസ്സങ്ങളില്‍ പെട്ട് കിടക്കുകയായിരുന്നു. ഇപ്പോള്‍ ആദ്യത്തെ കുടിയേറ്റക്കാരനെ നാടുകടത്താന്‍ കഴിഞ്ഞത് വിജയമായാണ് ഹോം സെക്രട്ടറി അവതരിപ്പിക്കുന്നത്. യുകെയില്‍ അനധികൃതമായി പ്രവേശിച്ചാല്‍ പുറത്താക്കുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ഷബാന മഹ്മൂദ് പറഞ്ഞു.

'ഒരാള്‍ അകത്ത് ഒരാള്‍ പുറത്ത് സ്‌കീം' നടപ്പിലാക്കാന്‍ കഴിയാതെ അവസാന നിമിഷം നിയമപരമായ വെല്ലുവിളികള്‍ പാരയായതോടെ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മഹ്മൂദ് രംഗത്ത് വന്നിരിക്കുന്നത്.

കുടിയേറ്റക്കാര്‍ നമ്മുടെ നിയമങ്ങളെ പരിഹസിക്കുകയാണെന്ന് ഹോം സെക്രട്ടറി ആരോപിച്ചു. നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ ആധുനിക അടിമത്തത്തിന്റെ ഇരകളാണ് തങ്ങളെന്നാണ് അനധികൃത കുടിയേറ്റക്കാര്‍ വാദിക്കുന്നത്. നാടുകടത്തല്‍ നടപടികള്‍ വരുമ്പോള്‍ ഏതെല്ലാം തരത്തിലാണ് ഇതിനെ തടയാന്‍ നിയമങ്ങള്‍ ഉപയോഗിക്കുന്നതെന്നതിന്റെ കുറ്റസമ്മതമാണ് ഹോം സെക്രട്ടറി നടത്തിയിരിക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions