യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് ദമ്പതികള്‍ 8മാസത്തിനു ശേഷം താലിബാന്‍ തടങ്കലില്‍ നിന്ന് മോചിതരായി


അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടങ്കലില്‍ കഴിഞ്ഞ എട്ടുമാസത്തിലേറെയായി അകപ്പെട്ടിരുന്ന ബ്രിട്ടീഷ് ദമ്പതികളായ പീറ്റര്‍ റെയ്നള്‍ഡ്സും (80) ഭാര്യ ബാര്‍ബിയും (76) മോചിതരായി. ഖത്തറിന്റെ ഇടപെടലിലൂടെയാണ് ഇവരെ വിട്ടയച്ചത് . ആദ്യം ഖത്തറിലേയ്ക്ക് കൊണ്ടുപോയി മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാക്കിയതിന് ശേഷം അവര്‍ യുകെലേയ്ക്ക് മടങ്ങും. 2021-ല്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ പല പാശ്ചാത്യരും രാജ്യം വിട്ടെങ്കിലും രണ്ടര പതിറ്റാണ്ടായി ബാമിയാന്‍ പ്രവിശ്യയില്‍ ജീവിച്ചിരുന്ന ഇവര്‍ ആഫ്ഗാനിസ്ഥാന്‍ വിട്ടുപോകാന്‍ തയാറായില്ലായിരുന്നു.

പീറ്ററും ബാര്‍ബിയും 1970-ല്‍ കാബൂളില്‍ വെച്ചാണ് വിവാഹിതരായത് . കഴിഞ്ഞ 18 വര്‍ഷമായി അവര്‍ ആഫ്ഗാനിസ്ഥാനില്‍ പ്രാദേശികര്‍ക്കായി തൊഴില്‍ പരിശീലന പരിപാടി നടത്തുകയായിരുന്നു. താലിബാന്‍ അധികാരം പിടിച്ച ശേഷവും പ്രാദേശിക അധികാരികളുടെ അംഗീകാരത്തോടെ സേവനം തുടരുകയായിരുന്നു. 2025 ഫെബ്രുവരി 1-ന് അവര്‍ യാത്ര ചെയ്യുന്നതിനിടെ താലിബാന്‍ ഭരണകൂടം ഇവരെ തടവിലാക്കുകയായിരുന്നു . നിയമലംഘനമാണെന്നാരോപിച്ച് പിടികൂടിയെങ്കിലും വ്യക്തമായ കുറ്റപത്രം ഇതുവരെ നല്‍കിയിരുന്നില്ല . തടവിലിരിക്കെ ഇവര്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതായി മക്കളും യു.എന്നും വ്യക്തമാക്കിയിരുന്നു. മകന്‍ ജോനാഥന്‍ റെയ്നള്‍ഡ്സ് പറഞ്ഞത് പ്രകാരം, പിതാവ് പലപ്പോഴും കുഴഞ്ഞു വീഴുകയും മാതാവ് ക്ഷയരോഗം, പോഷകാഹാര കുറവ് എന്നിവ മൂലവും അവശയായിരുന്നു.

കുടുംബാംഗങ്ങളും അന്താരാഷ്ട്ര സംഘടനകളും മാസങ്ങളായി നടത്തിയ ശക്തമായ ഇടപെടലോടെയാണ് മോചനം നടന്നത്. ഖത്തര്‍ സ്ഥാനപതി ഇവര്‍ക്ക് മരുന്നും ഡോക്ടര്‍ സഹായവും കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യവും തടവിനിടെ ഒരുക്കിയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ താലിബാനെ അംഗീകരിക്കുന്നില്ലെന്നും കാബൂളിലെ എംബസി അടച്ചിരിക്കുന്നതിനാല്‍ സഹായം പരിമിതമാണെന്നും വിദേശകാര്യ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍, ബ്രിട്ടീഷ് പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ലിന്‍ഡ്സിയ്ക്ക് കൈമാറിയാണ് ദമ്പതികളെ ഖത്തറിലേയ്ക്കുള്ള വിമാനത്തില്‍ അയച്ചത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions