യു.കെ.വാര്‍ത്തകള്‍

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളികളെ തലയ്ക്കടിച്ച് വീഴ്ത്തിയും നിലത്തിട്ട് ചവിട്ടിയും ആക്രമണം

യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്കു നേരെ ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോര്‍ട്രഷിന് സമീപ നഗരത്തിലെ റസ്റ്റ്‌റന്റ് ജീവനക്കാരായ യുവാക്കള്‍ക്ക് നേരെയാണ് കായിക ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരെ പേരു വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതികളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹോട്ടല്‍ ഉടമ സ്ഥലത്തെത്തിയാണ് ജീവനക്കാരായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല.

രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ലില്‍ നിന്ന് മദ്യപിച്ചെത്തിയ സംഘം ആളുകള്‍ എവിടെ നിന്നുള്ളവരാണ് എന്നു ചോദിച്ച് ആക്രമണം അഴിച്ചുവിട്ടതെന്ന ആക്രമണത്തിന് ഇരയായ യുവാക്കള്‍ പറഞ്ഞു. 'ഗോ ഹോം' എന്ന് ആവശ്യപ്പെട്ട് ഓടിച്ചു.

ഒരാളുടെ തലയ്ക്ക് അടിയേറ്റതോടെ അയാള്‍ വീഴുകയും ഈ സമയം മര്‍ദ്ദിക്കുകയും ചെയ്തു. ഓട്ടത്തിനിടെ മറിഞ്ഞുവീണയാളെ സംഘം ചവിട്ടി പരിക്കേല്‍പ്പിച്ചു. 20 വയസ്സിന് മുകളിലുള്ള അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇരയായവര്‍ പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions