അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. അയര്‍ലന്‍ഡിലെ ലോംഗ്ഫോര്‍ഡില്‍ കുടുംബമായി താമസിക്കുന്ന ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് വിടപറഞ്ഞത്.
ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. എറണാകുളം അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ് ഷാന്റി. രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയില്‍ ആയിരുന്നു.
ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ലോംഗ്ഫോര്‍ഡില്‍ എത്തും മുന്‍പ് താല ന്യൂ കാസിലില്‍ താമസിച്ചിരുന്ന ഷാന്റി പോള്‍ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി ലോംഗ്ഫോര്‍ഡിലാണ് ഷാന്റിയും കുടുംബവും താമസിക്കുന്നത്.
കോളജ് വിദ്യാര്‍ഥികളായ എമില്‍, എവിന്‍, അലാന എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട്.