ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ചിങ്ങനിലാവ് 2025' 27ന്
ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - യുടെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബര്‍ 27, ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും.
ബോള്‍ട്ടനിലെ ഫാന്‍വര്‍ത്ത് ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രവേശന ഫീസായി ഒരാള്‍ക്ക് £15 പൗണ്ട് ആണ് നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
കോമഡി രംഗത്തെ പ്രതിഭ കലാഭവന്‍ ദിലീപും പിന്നണി ഗാനരംഗത്തെ പ്രമുഖരും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'കോമഡി & മ്യൂസിക്കല്‍ മെഗാ സ്റ്റേജ് ഷോ' പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകള്‍.
ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 9.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍
താലപ്പൊലിയുടേയും ആര്‍പ്പുവിളികളുടേയും ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓര്‍മ്മക്കൂട്ടുകളാകും.
ഓണസദ്യ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരും മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനയുള്ള ഫോം ചുവടെ ചേര്‍ത്തിട്ടുണ്ട്.