യു.കെ.വാര്‍ത്തകള്‍

മൂന്നു മാസം മുമ്പ് കാര്‍ഡിഫിലെത്തിയ മലയാളി നഴ്‌സിന് കോടികളുടെ ഭാഗ്യം

ലണ്ടനില്‍ നിന്ന് കാര്‍ഡിഫിലേക്ക് താമസം മാറിയ മലയാളി നഴ്‌സ് അമൃത ചിങ്ങോരത്തിന് (27) ഭാഗ്യദേവതയുടെ കടാക്ഷം. വെറും മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവിനൊപ്പം കാര്‍ഡിഫിലേക്ക് താമസം മാറിയത്. ഇവിടെ എത്തി പോസ്റ്റ്കോഡ് ലോട്ടറിയില്‍ (People’s Postcode Lottery) പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ആണ് , 398,492 പൗണ്ട് (ഏകദേശം 3.98 കോടി രൂപ) സമ്മാനം അവര്‍ക്ക് ലഭിച്ചത് .

ഭാഗ്യം തേടി വന്നതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ ആദ്യമായി ബിസിനസ് ക്ലാസ് പോകുമെന്ന് അമൃത പറഞ്ഞു . അമ്മയെയും നാട്ടിലെ ബന്ധുക്കളെയും ആദ്യം വിളിച്ച് സന്തോഷം അറിയിച്ചപ്പോള്‍ കണ്ണു നിറഞ്ഞതായി അമൃത പറഞ്ഞു. ഭര്‍ത്താവിനൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച സാന്റോറിനിയിലേക്ക് വീണ്ടും പോകാനും അവര്‍ക്ക് പദ്ധതിയുണ്ട്.

പോസ്റ്റ്‌കോഡ് ലോട്ടറി ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ ഭാഗ്യക്കുറികളിലൊന്നാണ്. മാസത്തിൽ വെറും 12.25 പൗണ്ട് അടച്ചാല്‍ മത്സരത്തില്‍ പങ്കെടുക്കാം. വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് അവരുടെ താമസ സ്ഥലത്തെ പോസ്റ്റ്‌കോഡിന്റെ അടിസ്ഥാനത്തിലാണ്.

എല്ലാ ആഴ്ചയും ഒരു പോസ്റ്റ്‌കോഡിന് 1 മില്ല്യണ്‍ പൗണ്ട് സമ്മാനത്തുക പ്രഖ്യാപിക്കപ്പെടും. വിജയിച്ച പോസ്റ്റ്‌കോഡിലുള്ള ഓരോ വീട്ടുകാര്‍ക്കും വാങ്ങിയ ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് സമ്മാനം ലഭിക്കും. കാര്‍ഡിഫ് CF10 4EF പോസ്റ്റ്‌കോഡ് വിജയിച്ചതോടെ അമൃതയും മറ്റൊരു അയല്‍ക്കാരനും 3.98 കോടി രൂപ വീതം നേടിയപ്പോള്‍, ശേഷിച്ച തുക 166 പേര്‍ക്ക് 90,000 മുതല്‍ 2.5 ലക്ഷം രൂപ വരെയായി ലഭിച്ചു.

കഴിഞ്ഞ ആഴ്ച കാര്‍മാര്‍ത്തന്‍ഷയറിലെ ഗ്രാമപ്രദേശത്ത് നാല് പേര്‍ക്ക് 2.5 കോടി രൂപ വീതം ലഭിച്ചതോടെ, തുടര്‍ച്ചയായി രണ്ടാഴ്ചയും വെയില്‍സില്‍ നിന്നുള്ളവരാണ് വിജയികളായത് . ഈ വിജയത്തിന്റെ ഭാഗമായി പ്രാദേശിക ചാരിറ്റി സ്ഥാപനങ്ങള്‍ക്കും സഹായം ലഭിച്ചു. പ്രൈഡ് കിംറി, ഒയാസിസ് കാര്‍ഡിഫ്, ഗോള്‍ഡീസ് സൈംറു, വെല്‍ഷ് ഡാന്‍സ് ട്രസ്റ്റ്, ആന്തം മ്യൂസിക് ഫണ്ട്, സബ് സാഹാര അഡ്വൈസറി പാനല്‍ തുടങ്ങി ആറു സംഘടനകള്‍ക്ക് 50,000 പൗണ്ട് വീതം ലഭിച്ചു. സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളെ സഹായിക്കാനാകുന്നത് തന്നെ വലിയൊരു സന്തോഷമാണെന്നും അതിനാല്‍ തന്നെയാണ് ആദ്യമായി പോസ്റ്റ്‌കോഡ് ലോട്ടറിയില്‍ പങ്കെടുത്തതെന്നും അമൃത പറഞ്ഞു.




  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions