യു.കെ.വാര്‍ത്തകള്‍

സൈബര്‍ ആക്രമണം: ടാറ്റാ മോട്ടോഴ്സിന്റെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ നിര്‍മാണം നിര്‍ത്തി


സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ എല്‍ ആര്‍) നിര്‍ത്തിവെച്ചിരിക്കുന്ന കാര്‍ നിര്‍മ്മാണം ഒക്ടോബര്‍ ഒന്നു വരെ നീട്ടുമെന്ന് അറിയിച്ചു. സൈബര്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടുന്നതിനായിട്ടാണിത്. ഇന്ത്യന്‍ സ്ഥാപനമായ ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെ എല്‍ ആറിന്റെ കാര്‍ നിര്‍മ്മാണവും വില്‍പനയും സെപ്റ്റംബര്‍ ആദ്യവാരം മുതലാണ് നിര്‍ത്തിവെച്ചത്. ഹാക്കിംഗിനെ തുടര്‍ന്ന് ഐ ടി സിസ്റ്റം പ്രവര്‍ത്തനരഹിതമായെന്ന് ആഗസ്റ്റ് 31ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ആദ്യം ജീവനക്കാരോട് വീടുകളില്‍ തന്നെ തുടരാനായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. ഹാക്കിംഗുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീറ്റ് ഷട്ട് ഡൗണ്‍ സെപ്റ്റംബര്‍ 24 വരെ നീട്ടി. ഇപ്പോള്‍ ഒരാഴ്ചത്തേക്ക് കൂടി ഷട്ട്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. സൈബര്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ തീര്‍ത്തും പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്. 2025 ഒക്ടോബര്‍ ഒന്നു വരെ നിര്‍മ്മാണവും വില്പനയും നിര്‍ത്തിവയ്ക്കുന്നതായി ജീവനക്കാരെയും വിതരണക്കാരെയും അറിയിച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions