യു.കെ.വാര്‍ത്തകള്‍

14കാരിയ്ക്കും യുവതിയ്ക്കും നേരെ ലൈംഗികാതിക്രമം; അഭയാര്‍ത്ഥിക്ക് തടവ്, നാടുകടത്തും


വിവാദമായ എപ്പിംഗ് ഹോട്ടലില്‍ താമസിച്ച് കൊണ്ട് യുകെയിലെ സ്ത്രീയ്ക്കും, 14 വയസ്സുള്ള പെണ്‍കുട്ടിയ്ക്കും നേരെ ലൈംഗികാതിക്രമം നടത്തിയ അഭയാര്‍ത്ഥിക്ക് ഒരു വര്‍ഷം തടവ്. കുറ്റവാളിയെന്ന് തെളിഞ്ഞിട്ടും, അഭയാര്‍ത്ഥിയെ നാടുകടത്താന്‍ കഴിയാത്തത് ഹോം ഓഫീസിനും, ലേബര്‍ ഗവണ്‍മെന്റിനും വലിയ നാണക്കേടാണ് സമ്മാനിക്കുന്നത്. രാജ്യത്ത് അഭയാര്‍ത്ഥിത്വം തേടിവന്നിട്ട് രാജ്യത്തുള്ളവരെ പീഡിപ്പിക്കുകയും, അതിന് ശേഷം നിയമവ്യവസ്ഥയെ പരിഹസിച്ച് ഇവിടെ തന്നെ നികുതിദായകന്റെ ചെലവില്‍ താമസിക്കുകയും ചെയ്യുന്നതാണ് അപഹാസ്യരാക്കി മാറ്റുന്നത്.

ഈ ഘട്ടത്തിലാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഒരു വര്‍ഷം അകത്തായ അഭയാര്‍ത്ഥിയെ ഏത് വിധേനയും നാടുകടത്തുമെന്ന് ഹോം ഓഫീസ് ആണയിടുന്നത്. എത്യോപ്യന്‍ പൗരനായ ഹാദുഷ് ഗെര്‍ബെര്‍സ്ലാസി കെബാതുവാണ് യുകെയിലേക്ക് ചെറുബോട്ടില്‍ എത്തിയ ശേഷം ഹോട്ടലില്‍ താമസിച്ചിരുന്നത്. ഇതിനിടെ ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തി.

ചെംസ്‌ഫോര്‍ഡ് & കോള്‍ചെസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതി മൂന്ന് ദിവസത്തെ വിചാരണയ്ക്ക് ശേഷം ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇപ്പോള്‍ കെബാതുവിനെ സ്വദേശമായ എത്യോപ്യയിലേക്ക് നാടുകടത്തുമെന്നാണ് ഹോം ഓഫീസ് പറയുന്നത്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യവുമായി മടക്കി അയയ്ക്കല്‍ കരാറില്ലാത്തതിനാല്‍ ഇത് എളുുപ്പമാകില്ല.

കൂടാതെ യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങള്‍ ഉപയോഗിച്ച് കുറ്റവാളി ഇതിനെ പ്രതിരോധിക്കാനും സാധ്യതയുണ്ട്. സ്ത്രീകളോടുള്ള ഇയാളുടെ മോശം കാഴ്ചപ്പാടാണ് പെരുമാറ്റത്തില്‍ കണ്ടതെന്ന് വിധിയില്‍ ജഡ്ജ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions