യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു

മാഞ്ചസ്റ്റര്‍ ടിമ്പെര്‍ലിയില്‍ മലയാളി അന്തരിച്ചു. പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി സ്വദേശി ബിനു പാപ്പച്ചന്‍ (52 ) ആണ് വിടവാങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു . ഏറെക്കാലത്തെ ചികിത്സകള്‍ക്കൊടുവില്‍ ശ്വാസകോശം മാറ്റിവയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് ഓക്‌സിജന്റെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഓക്‌സിജന്റെ അളവ് കൂടുകയും ശ്വാസംമുട്ടലുണ്ടാവുകയും ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടും അദ്ദേഹം കാണാനെത്തിയവരോട് സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് രാത്രിയോടെ മരണം സംഭവിച്ചത്.

മാഞ്ചസ്റ്ററില്‍ ഷോപ്പ് നടത്തുകയായിരുന്നു ബിനു. എന്നാല്‍ അസുഖം ബാധിച്ചപ്പോള്‍ ഷോപ്പ് അടച്ചുപൂട്ടുകയും തുടര്‍ന്ന് ടാക്‌സി ഡ്രൈവറായും ജോലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും മുന്നോട്ടു കൊണ്ടുപോകാനായില്ല. പൊന്മേലില്‍ തെക്കേതില്‍ കുടുംബാംഗമാണ്.വിഥിന്‍ഷോ ഹോസ്പിറ്റലില്‍ നഴ്‌സായ ലിനിയാണ് ഭാര്യ. മൂത്തമകള്‍ ഫാര്‍മസിയ്ക്ക് പഠിക്കുകയാണ്. ഇളയ മകള്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനിയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions