നാട്ടുവാര്‍ത്തകള്‍

ഡോക്ടറാകണ്ട; നീറ്റ് പരീക്ഷയില്‍ 99.99 നേടിയ വിദ്യാര്‍ത്ഥി പ്രവേശന ദിവസം ജീവനൊടുക്കി

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാനിരിക്കെ 19-കാരന്‍ ജീവനൊടുക്കി. നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം നേടിയ അനുരാഗ് അനില്‍ ബോര്‍കര്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ നവാര്‍ഗാവില്‍ സിന്ധേവാഹി താലൂക്കില്‍ നിന്നുള്ള അനുരാഗ് പ്രവേശന ദിവസം സര്‍വകലാശാലയിലേക്ക് പോകാനിരിക്കെയാണ് ജീവനൊടുക്കിയത്.

നീറ്റ് പരീക്ഷയിലെ അസാധാരണ വിജയത്തോടെ ഒബിസി വിഭാഗത്തില്‍ അഖിലേന്ത്യാ തലത്തില്‍ 1475-ാം റാങ്ക് ആണ് അനുരാഗ് നേടിയത്. എംബിബിഎസ് പഠനം ആരംഭിക്കാന്‍ അനുരാഗ് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോകാനിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മകന്റെ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു മാതാപിതാക്കള്‍.

കുടുംബ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉന്നതവിദ്യാഭ്യാസത്തിനുള്ള യാത്ര ആരംഭിക്കുന്നതിനു മുമ്പാണ് ദുരന്തം ഉണ്ടായത്. സംഭവസ്ഥലത്തുനിന്നും ഒരു മരണക്കുറിപ്പും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിലെ പൂര്‍ണ്ണ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം, അനുരാഗ് ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കുറിപ്പില്‍ പറഞ്ഞതായി ചില പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പുറത്തെ നേട്ടത്തിനും മനസിലെ ആഗ്രഹത്തിനും ഇടയിലുള്ള അന്തരവും സംഘര്‍ഷവുമാണ് ഈ സംഭവം കാണിക്കുന്നതെന്നും എന്‍ഡിടിവിയുടെറിപ്പോര്‍ട്ടില്‍ പറയുന്നു.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions