സിനിമ

മോ​ഹ​ന്‍​ലാ​ലി​നായി സര്‍ക്കാര്‍ വന്‍ സ്വീകരണമൊരുക്കുമെന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാന്‍

ദാ​ദാ​ ​സാ​ഹേ​ബ് ​ഫാ​ല്‍​ക്കെ​ ​അ​വാര്‍​ഡ് ​നേ​ടി​യ​ ​മോ​ഹ​ന്‍​ലാ​ലി​ന് ​കേ​ര​ള​ത്തി​ന്റ​ ​അ​ഭി​ന​ന്ദ​ന​വും​ ​ആ​ദ​ര​വും​ ​നല്‍കാന്‍​ ​ത​ല​സ്ഥാ​ന​ത്ത് ​വന്‍​ ​സ്വീ​ക​ര​ണം​ ​ഒ​രു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാന്‍ .​ ​മോ​ഹ​ന്‍​ലാ​ലി​ന് ​ല​ഭി​ച്ച​ ​പു​ര​സ്കാ​രം​ ​കേ​ര​ള​ത്തി​നു​ ​ല​ഭി​ച്ച​ ​ബ​ഹു​മ​തി​യാ​ണ്.​ മ​ല​യാ​ള​ത്തി​ന്റെ​ ​അ​ഭി​മാ​ന​മാ​ണ്.​ ​ സ്വീ​ക​ര​ണ​ ​തീ​യ​തി​ ​മോ​ഹന്‍​ലാ​ലി​ന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ​ ​സൗ​ക​ര്യം​ ​കൂ​ടി​ ​നോ​ക്കി​യാ​കും​ ​നി​ശ്ച​യി​ക്കു​കയെന്നും സജി ചെറിയാന്‍ അറിയിച്ചു. കൗ​മു​ദി​ ​ടി​വി​യി​ലെ​ ​പ്ര​തി​വാ​ര​ ​അ​ഭി​മു​ഖ​ ​പ​രി​പാ​ടി​യാ​യ​ ​സ്ട്രെ​യി​റ്റ് ​ലൈ​നില്‍​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

അ​ന്ത​രി​ച്ച​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​കാ​രന്‍​ ​ഷാ​ജി.​എ​ന്‍.​ക​രു​ണി​ന് ​ത​ല​സ്ഥാ​ന​ത്ത് ഉ​ചി​ത​മാ​യ​ ​സ്മാ​ര​കം​ ​ഒ​രു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ കേ​ര​ള​ത്തി​ന്റെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ​ ​ശില്‍​പ്പി​ ​എ​ന്ന​ ​നി​ല​യി​ല്‍​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ല്‍​ ​ഷാ​ജി​യു​ടെ​ ​ഓര്‍​മ്മ​ ​നി​ല​നിര്‍​ത്തു​ന്ന​വി​ധം​ ​അ​വാ​ര്‍​ഡ് ​ഏ​ര്‍​പ്പെ​ടു​ത്താ​നും​ ​സാം​സ്ക്കാ​രി​ക​ ​വ​കു​പ്പ് ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ​ ​തീ​രു​മാ​നം​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​ച​ര്‍​ച്ച​ ​ചെ​യ്ത് ​ഉ​ട​ന്‍​ ​പ്ര​ഖ്യാ​പി​ക്കും.​ ​മ​ല​യാ​ള​ ​സി​നി​മ​യ്ക്കും​ ​സി​നി​മ​യു​ടെ​ ​വ​ള​ര്‍ച്ച​യ്ക്കും​ ​ഷാ​ജി​ ​ന​ല്‍​കി​യ​ ​സം​ഭാ​വ​ന​ക​ള്‍​ ​ഒ​രി​ക്ക​ലും​ ​വി​സ്മ​രി​ക്കാ​നാ​കി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ന്‍​ ​പ​റ​ഞ്ഞു.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions