നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചു എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സ്പെഷ്യല്‍ മെനു പ്രഖ്യാപിച്ചു. പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവരാത്രി മെനു വിമാനത്തിനുള്ളില്‍ ലഭ്യമാണെന്ന് കഴിഞ്ഞദിവസം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇത് സെപ്റ്റംബര്‍ 30 വരെ ലഭ്യമായിരിക്കും.
പരമ്പരാഗത രുചിയോടെ ആരോഗ്യപരിപാലനത്തിനുതകുന്ന വിഭവങ്ങളായിരിക്കും ഈ മെനുവില്‍ നല്‍കുക. സാബുദാന കിച്ചഡി, വ്രത്വാലെ ഷാഹി ആലൂ, സിംഗഡെ കി പൂരി, സാബുദാന വഡ, മലൈ പനീര്‍, ടിക്ക ടാലെ ആലൂ കി ചാട്ട്, കട്ടാമീഠാ സീതാഫല്‍, സമക് ജീരാ റൈസ് എന്നിവയ്ക്കൊപ്പം ഫലാഹാരി ഖീറും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവയ്ക്കൊപ്പം ഈ സമയത്ത് ലഭിക്കുന്ന പഴവര്‍ഗ്ഗങ്ങലും നവരാത്രി വ്രതത്തിന് ഭംഗം വരുത്താത്ത രീതിയിലുള്ള തൈരും യാത്രക്കാര്‍ക്ക് നല്‍കും. ഒന്‍പത് ദിവസത്തെ നവരാത്രി ഉത്സവകാലത്ത് ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്രയാകുന്ന എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളിലും ഈ വിഭവങ്ങള്‍ ലഭിക്കും. പരമ്പരാഗത രുചിക്കൊപ്പം പോഷക മൂല്യങ്ങളുടെ സന്തുലനവും ഉറപ്പുവരുത്തിയാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. നവരാത്രി വ്രത സമയത്ത് ക്ഷീണം അനുഭവപ്പെടാതിരിക്കാന്‍ അത് സഹായിക്കും എന്നാണ് വിമാനക്കമ്പനി അവകാശപ്പെടുന്നത്.
നവരാത്രി ഉത്സവകാലത്ത് യാത്രക്കാരുടെ വലിയ തിരക്കാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്.