സിനിമ

നൂറാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനെന്ന് പ്രിയദര്‍ശന്‍

തന്റെ നൂറാമത്തെ സിനിമയ്ക്കുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഇപ്പോള്‍. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹം. തന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാന്‍ കഴിയില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

'എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹന്‍ലാലിന് ഒപ്പമാണ്. കാരണം ഞാന്‍ ഇന്ന് എന്താണോ അതിനെല്ലാം കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്. അദ്ദേഹം എന്നെ സിനിമകള്‍ എടുക്കാന്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ കരിയറിനെ മോഹന്‍ലാല്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ബാല്യകാല സുഹൃത്തുക്കള്‍ ആണെങ്കിലും സിനിമ ചെയ്യുമ്പോള്‍ മോഹന്‍ലാലിന് ഒരുപാട് ഓപ്ഷന്‍സ് ഉണ്ട്. കാരണം അത് അയാളുടെ കൂടെ ജീവിതം ആണ്. അതുകൊണ്ട് തന്നെ എന്റെ നൂറാമത്തെ സിനിമയ്ക്ക് മോഹന്‍ലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. എന്റെ ആദ്യത്തെ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ നൂറാമത്തെ സിനിമയിലും മോഹന്‍ലാല്‍ ആകും നായകന്‍. ഇത്തരമൊരു കാര്യം ലോകത്ത് മറ്റൊരു നടന്റെയും സംവിധായകന്റെയും കാര്യത്തില്‍ സംഭവിച്ചിട്ടില്ല', പ്രിയദര്‍ശന്റെ വാക്കുകള്‍.

മോഹന്‍ലാലിനൊപ്പം 44 നും മേലെ സിനിമകള്‍ക്ക് പ്രിയദര്‍ശന്‍ ഒന്നിച്ചിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കുത്തിയില്‍ ആരംഭിച്ച കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് വേണ്ടിയാണ്. സെയ്ഫ് അലി ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഹൈവാന്‍' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദര്‍ശന്‍ ചിത്രം.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions