യു.കെ.വാര്‍ത്തകള്‍

കാമ്പസുകളില്‍ അഞ്ചിലൊന്ന് വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു

യുകെയിലെ കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. സമീപകാലത്തു വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളില്‍ സ്‌ഫോടനത്മകമായ വളര്‍ച്ച ഉണ്ടായതായി സര്‍വേ പറയുന്നു. അഞ്ചിലൊന്ന് വനിതാ വിദ്യാര്‍ത്ഥികള്‍ ലൈംഗിക അതിക്രമത്തിന് ഇരകളാകുമ്പോള്‍, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കാമ്പസുകളില്‍ അക്രമിക്കപ്പെടാന്‍ മൂന്നിരട്ടി സാധ്യത നേരിടുന്നുവെന്നാണ് കണക്ക്.

യൂണിവേഴ്‌സിറ്റികളില്‍ അനാവശ്യമായ ലൈംഗിക പെരുമാറ്റങ്ങള്‍ വ്യാപകമാണെന്ന് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് കണ്ടെത്തി. 52,000 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇത് സ്ഥിരീകരിച്ചത്. അക്രമണോത്സുകമായ ഓണ്‍ലൈന്‍ ലൈംഗിക വീഡിയോകള്‍ കാണുന്നതാണ് സ്‌ഫോടനത്മകമായ തോതില്‍ കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന് കാമ്പയിനര്‍മാര്‍ കുറ്റപ്പെടുത്തി.

ഇംഗ്ലണ്ടിലെ അണ്ടര്‍ഗ്രാജുവേറ്റ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സാമ്പിള്‍ സര്‍വേ സംഘടിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ പോയി തുടങ്ങിയ ശേഷം ലൈംഗിക അപമാനം നേരിട്ടതായി 25 ശതമാനം പേര്‍ വെളിപ്പെടുത്തി. 14 ശതമാനം പേര്‍ക്ക് ലൈംഗിക പീഡനങ്ങളും, അക്രമങ്ങളും നേരിട്ടു.

33 ശതമാനം സ്ത്രീകളാണ് ലൈംഗിക അതിക്രമത്തിന് ഇരകളായത്. 12 ശതമാനം പുരുഷന്‍മാര്‍ക്കും ഇതിന് ഇരകളാകേണ്ടി വന്നു. ലൈംഗിക പീഡനങ്ങള്‍ 19 ശതമാനം സ്ത്രീകളും, 7 ശതമാനം പുരുഷന്‍മാരും നേരിട്ടു. പഠനസമയത്ത് പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ലൈംഗിക അതിക്രമവും, അപമാനങ്ങളും നേരിടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ് വ്യക്തമാകുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions