യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മറിന്റെ നാഷണല്‍ ഐഡി കാര്‍ഡിനെതിരെ പ്രതിഷേധം കൊടുക്കുന്നു; എതിര്‍ത്ത് ഒപ്പിട്ടത് ഒരു മില്യണ്‍ പേര്‍!

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് തിരിച്ചടിയായി നാഷണല്‍ ഡിജിറ്റല്‍ ഐ ഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. ഐഡി കാര്‍ഡിനെതിരെയുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഒറ്റ ദിവസം ഒപ്പിട്ടത് പത്ത് ലക്ഷത്തിലധികം പേര്‍ ആണ്. ഡെയ്ലി മെയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഡിജിറ്റല്‍ കാര്‍ഡിനോട് യോജിച്ചത് വെറും ഇരുപത്തഞ്ച് ശതമാനം പേര്‍ മാത്രം.

ബ്രിട്ടന്‍ പിന്തുടര്‍ന്ന് വരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ഈ കാര്‍ഡ് എന്നാണ് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, വൃദ്ധജനങ്ങളെ അവശ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നിന്നും ഇത് തടഞ്ഞേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ജൂണില്‍ മാക്സിം സറ്റ്ക്ലിഫ് ആരംഭിച്ച, ഡിജിറ്റല്‍ കാര്‍ഡ് ഒഴിവാക്കണമെന്ന ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ ഒപ്പിട്ടുകഴിഞ്ഞിരിക്കുന്നു.

ഡിജിറ്റല്‍ ഐ ഡി കാര്‍ഡുകള്‍ ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിഞ്ഞെന്നും അതില്‍ നിന്നും പിന്മാറണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട പരാതികള്‍ പാര്‍ലമെന്റ് പരിഗണിക്കണം. അതേസമയം, 10 ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ടാല്‍, ആ പരാതിക്ക് സര്‍ക്കാര്‍ പ്രതികരണം അറിയിക്കേണ്ടതുണ്ട്. അതേസമയം., ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് വേണമോ എന്ന ഡെയ്ലി മെയിലിന്റെ ചോദ്യത്തോട് ഒരു ലക്ഷത്തിലേറെ പേര്‍ പ്രതികരിച്ചപ്പോള്‍ അതില്‍ വെറും 26 ശതമാനം പേര്‍ മാത്രമായിരുന്നു കാര്‍ഡിനെ അനുകൂലിച്ചത്. 74 ശതമാനം പേര്‍ അതിനെ എതിര്‍ക്കുകയായിരുന്നു.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് എങ്ങനെ നല്‍കും എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. അത്തരക്കാര്‍ക്ക് ഫിസിക്കല്‍ കാര്‍ഡുകള്‍ നല്‍കും എന്നാണ്‍- ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബില്ല്യണ്‍ കണക്കിന് പൗണ്ട് ചെലവിട്ട് ഇത്തരമൊരു സ്‌കീം നടപ്പാക്കുമ്പോള്‍ ഹാക്കര്‍മാര്‍ വ്യക്തഗത വിവരങ്ങള്‍ അടിച്ചുമാറ്റുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അനധികൃത കുടിയേറ്റത്തിന് പകരം സ്വദേശികളെ ബുദ്ധിമുട്ടിപ്പിക്കാനാണ് ഇത് സഹായിക്കുകയെന്ന് നിഗല്‍ ഫരാഗ് ആരോപിച്ചു. ബോട്ടുകള്‍ തടയാന്‍ സഹായിക്കാത്ത വെറും ഗിമ്മിക്ക് മാത്രമാണ് ഇതെന്ന് കെമി ബാഡെനോകും കുറ്റപ്പെടുത്തി.

ജോലി ചെയ്യുന്ന എല്ലാ മുതിര്‍ന്ന ആളുകള്‍ക്കും സ്‌കീം ബാധകമാകുമെന്നാണ് സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്. അതായത് രാജ്യത്ത് ജോലി ചെയ്യാന്‍ അവകാശമുണ്ടെന്ന് തെളിയിക്കാന്‍ ഈ കാര്‍ഡ് കൈവശം വെയ്‌ക്കേണ്ടതായി വരും. ആദ്യ ഘട്ടത്തിന് ശേഷം ഈ കാര്‍ഡ് പൊതുസേവനങ്ങള്‍ ഉപയോഗിക്കുന്നതിനും, എല്ലാവര്‍ക്കും ആവശ്യമുള്ള ഡിജിറ്റല്‍ ഐഡി'യായി മാറുമെന്നും വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊതുജനങ്ങള്‍ക്കിടയില്‍ ഐഡി കാര്‍ഡിന് പിന്തുണ ഏറുന്നുണ്ട്. ഐഡി കാര്‍ഡിന് അനുകൂലമാണ് തന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ കാഴ്ചപ്പാടെന്ന് പുതിയ ഹോം സെക്രട്ടറി ഷബാന മഹ്മൂദും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഡ് നിലവില്‍ വന്നാല്‍ അനധികൃതമായി ജോലി ചെയ്യുന്നത് തടയാനും, കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions