യു.കെ.വാര്‍ത്തകള്‍

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ മസ്‌കിനൊപ്പം ആന്‍ഡ്രൂ രാജകുമാരന്റെ പേരും

ലൈംഗികകുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ പുറത്തിറക്കിയ പുതിയ ഫയലുകളില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെയും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റേയും ബില്‍ഗേറ്റ്സിന്റെയും പേരുകള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.

ഡെമോക്രാറ്റിക് നിയമ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി ആറ് പേജുള്ള രേഖയുടെ പുതിയ ബാച്ചില്‍ 2014 ഡിസംബര്‍ 6ന് ടെസ്ല സിഇഒ അമേരിക്കയിലെ വിര്‍ജിന്‍ ദ്വീപുകളിലെ എപ്സ്റ്റീന്റെ എസ്റ്റേറ്റിലേക്ക് താല്‍ക്കാലിക യാത്രയുടെ പദ്ധതി കാണിക്കുന്നു. അവിടെ വച്ച് എപ്സ്റ്റീന്‍ തങ്ങളെ ദുരുപയോഗം ചെയ്തുവെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. എപ്സ്റ്റീന്‍ തന്നെ ദ്വീപിലേക്ക് ക്ഷണിച്ചതായി മസ്‌ക് പറഞ്ഞതായി മുമ്പ് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും പിന്നീടത് നിഷേധിച്ചിരുന്നു.

പുതിയ രേഖയില്‍ ഫോണ്‍ സന്ദേശ ലോഗുകള്‍, വിമാന ലോഗുകളുടെ മാനിഫെസ്റ്റുകളുടേയും പകര്‍പ്പുകള്‍ സാമ്പത്തിക ഇടപാടുകളുടെ പകര്‍പ്പുകള്‍ എപ്സ്റ്റീന്റെ ദൈനം ദിന ഷെഡ്യൂള്‍ എന്നിവ ഉള്‍പ്പെടുന്നു.

2000 മേയ് മാസത്തില്‍ ന്യൂജേഴ്സിയില്‍ നിന്ന് ഫ്ളോറിഡയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരില്‍ ബ്രിട്ടനിലെ യോര്‍ക്ക് ഡ്യൂക്കായ ആന്‍ഡ്രൂ രാജകുമാരന്റെയും പേര് പരാമര്‍ശിക്കുന്നു.2000 മേയ് 12 ന് ന്യൂജേഴ്സിയിലെ ടെറ്റര്‍ബോറോയില്‍ നിന്ന് ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് ആന്‍ഡ്രൂ രാജകുമാരന്‍ എപ്സ്റ്റീനും കൂട്ടാളികളായ ഗിസ്ലെയ്ന്‍ മാക്സ്വെല്ലിനുമൊപ്പം ഒരു വിമാനത്തില്‍ സഞ്ചരിച്ചതായി ഫ്ളൈറ്റ് മാനിഫെസ്്റ്റ് രേഖപ്പെടുത്തുന്നു. കേസില്‍ 2021 ല്‍ മാക്സ്വെല്‍ ശിക്ഷിക്കപ്പെട്ടു.

2000 ഫെബ്രുവരിയിലും മേയ് മാസത്തിലും എപ്സ്റ്റീന്‍ ആന്‍ഡ്രൂവിനു വേണ്ടി മസാജുകള്‍ക്കായി രണ്ടുതവണ പണം നല്‍കിയതായി ഒരു ലഡ്ജറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി പുറത്തിറക്കിയ രേഖയില്‍ രേഖപ്പെടുതത്തിയ തിയതികളുടെ സമയത്ത് ആന്‍ഡ്രൂ രാജകുമാരന്‍ യുഎസിലേക്ക് യാത്ര ചെയ്തതായി കൊട്ടാരം രേഖകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ലെഡ്ജറില്‍ പരാമര്‍ശിച്ചിരുന്ന ആന്‍ഡ്രൂ ആരാണെന്ന് കൃത്യമായിപറയുന്നില്ല.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions