യു.കെ.വാര്‍ത്തകള്‍

അയര്‍ലന്‍ഡില്‍ നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങാന്‍ തയാറാകുന്ന അഭയാര്‍ത്ഥി കുടുംബത്തിന് പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും

അയര്‍ലന്‍ഡിലെ അഭയാര്‍ത്ഥി കുടിയേറ്റ സമ്മര്‍ദ്ദം കുറയ്ക്കാന്‍ വൊളന്ററി റിട്ടേണ്‍ പ്രോഗ്രാമുമായി സര്‍ക്കാര്‍. രാജ്യാന്തര സംരക്ഷണ അവകാശ വാദം ഉപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് 10000 യൂറോ (പത്തുലക്ഷം രൂപ)യാണ് വാഗ്ദാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ ഒപ്പുവച്ചു.

സെപ്തംബര്‍ 28ന് മുമ്പ് അയര്‍ലന്‍ഡില്‍ അഭയം തേടിയവര്‍ക്കും അവരുടെ പദവി സംബന്ധിച്ച തീരുമാനം കാത്തിരിക്കുന്നവര്‍ക്കും സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപോകുന്നതിന് 10000 യൂറോ ലഭിക്കും. കുടിയേറ്റത്തിലെ സമ്മര്‍ദ്ദം കുറക്കാനാണ് നീക്കം.

കഴിഞ്ഞ സെപ്തംബര്‍ 19 വരെയുള്ള കണക്കു പ്രകാരം ഈ വര്‍ഷം ഇതുവരെ 1159 പേര്‍ സ്വമേധയാ അയര്‍ലന്‍ഡ് വിട്ടുപോയതായി ജസ്റ്റിസ് വകുപ്പ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 129 ശതമാനം വര്‍ദ്ധനവാണിത്. പദ്ധതി അനുസരിച്ച് അയര്‍ലന്‍ഡ് വിട്ടുപോകുന്ന ഓരോ അഭയാര്‍ത്ഥിക്കും ഇപ്രകാരമുള്ള തുക നല്‍കിയാകും വിമാനം കയറ്റി തിരിച്ചയക്കുന്നത്. ഒരാള്‍ക്ക് 1200 യൂറോ വരേയും ഒരു കുടുംബത്തിന് 2000 യൂറോ വരെയും ലഭിക്കുമായിരുന്നു. വിമാന ടിക്കറ്റും സൗജന്യമാണ്. പുതിയ കണക്ക് പ്രകാരം 2500 യൂറോയും 10000 യൂറോയായും ലഭിക്കും. സെപ്തംബര്‍ 28ന് മുമ്പ് അഭയാര്‍ത്ഥിയായവര്‍ക്കും പദവി സംബന്ധിച്ച് തീരുമാനത്തിനായി കാത്തിരിക്കുന്നവര്‍ക്കുമാണ് ഇതിന് അര്‍ഹതയുള്ളത്.

അയര്‍ലന്‍ഡില്‍ അഭയാര്‍ത്ഥിയാകാന്‍ രജിസ്റ്റര്‍ ചെയ്ത ഓരോരുത്തര്‍ക്കും 2500 യൂറോ സര്‍ക്കാര്‍ കൊടുക്കും. ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് അഭയം തേടിയതെങ്കില്‍ 10000 യൂറോയാണ് സര്‍ക്കാര്‍ നല്‍കുക. എന്നാല്‍ അയര്‍ലന്‍ഡില്‍ നില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം കണക്കിലെടുത്താല്‍ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം അത്ര പ്രയോജനകരമല്ല, അതിനാല്‍ സര്‍ക്കാരിന്റെ ഈ ഓഫര്‍ കുടിയേറ്റക്കാര്‍ സ്വീകരിക്കുമോ എന്നു വ്യക്തമല്ല.

സമീപകാലത്തു അയര്‍ലന്‍ഡില്‍ വംശീയ അതിക്രമങ്ങളും കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളും വര്‍ധിച്ചു വരുകയാണ്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions