യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍ ഫീസിന് പിന്നാലെ പ്രൈവറ്റ് ഹെല്‍ത്ത്‌കെയറിന് വാറ്റ് ഏര്‍പ്പെടുത്താന്‍ റീവ്‌സ്

ബ്രിട്ടീഷ് ജനതയ്ക്ക് നികുതി വര്‍ധനവിന്റെ മുന്നറിയിപ്പ് നല്‍കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. നികുതികള്‍ ഇനി വര്‍ധിപ്പിക്കില്ലെന്ന മുന്‍ വാഗ്ദാനം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ചാന്‍സലര്‍ ലോകം മാറിപ്പോയെന്നാണ് ഇതിന് കാരണം പറയുന്നത്. സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും എതിരെ കടുത്ത ജനരോഷം നിലനില്‍ക്കെയാണ് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.

ബജറ്റില്‍ വാറ്റ് വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി ഡാരെണ്‍ ജോണ്‍സ് തയ്യാറായില്ല. ലേബര്‍ പ്രകടനപത്രികയില്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയ ശേഷമാണ് ഇത് ലംഘിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്. നിലവില്‍ വാറ്റ് ഇളവ് ലഭിക്കുന്ന സേവനങ്ങളില്‍ ഇത് ഉള്‍പ്പെടുത്താനുള്ള വഴികള്‍ പരിശോധിക്കുന്നതായി ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ എന്നിവ ഇതില്‍ പെടുമെന്നാണ് സൂചന. പ്രൈവറ്റ് ഹെല്‍ത്ത്‌കെയറില്‍ വാറ്റ് ഏര്‍പ്പെടുത്തിയാല്‍ ട്രഷറിക്ക് 2 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താം. എട്ട് മില്ല്യണ്‍ മധ്യവര്‍ഗ കുടുംബങ്ങളെയാണ് ഇത് ബാധിക്കുക. ഇതിനൊപ്പം ചെറുകിട ബിസിനസ്സുകള്‍ക്ക് വാറ്റ് രജിസ്‌ട്രേഷന്‍ എടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കാനും ട്രഷറി ആലോചിക്കുന്നു.

അതേസമയം, തൊഴില്‍രഹിതരായ യുവാക്കളെ ജോലിയിലേക്ക് മടക്കിയെത്തിക്കാനുള്ള പ്രഖ്യാപനത്തിലെ പഴുതുകള്‍ പുറത്തുവരുന്നുണ്ട്. ഉത്കണ്ഠ, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബെനഫിറ്റുകള്‍ കൈപ്പറ്റി കഴിയുന്ന 18 മുതല്‍ 21 വയസ്സ് വരെ പ്രായത്തിലുള്ളവരെ പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 18 മാസം വരുമാനമോ, പഠനമോ ഇല്ലാതെ 18 മാസം യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടിയാല്‍ പെയ്ഡ് ജോലി നല്‍കാനാണ് ചാന്‍സലറുടെ 'യൂത്ത് ഗ്യാരണ്ടി' പദ്ധതി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions