യു.കെ.വാര്‍ത്തകള്‍

വൂള്‍വിച്ചിലെ മലയാളി യുവതിയുടെ മരണം ലുക്കീമിയ ചികിത്സയ്ക്കിടെ

മലയാളി സമൂഹത്തിനു വേദനയായി വൂള്‍വിച്ചിലെ മലയാളി യുവതിയുടെ മരണം. തൃശൂര്‍ സ്വദേശിനിയായ കാതറിന്‍ ജോര്‍ജ്(29) ആണ് മരണമടഞ്ഞത്. ലുക്കീമിയ ബാധിച്ച് ചികിത്സയിലിരിക്കേയാണ് രണ്ടു ദിവസം മുമ്പ് കാതറിന്‍ മരിച്ചത്. 2024 സെപ്തംബറിലാണ് രോഗം തിരിച്ചറിഞ്ഞത്. സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.

2023ലായിരുന്നു ചങ്ങനാശേരി സ്വദേശിയായ സെബിന്‍ തോമസുമായി കാതറിന്റെ വിവാഹം. ഒരു വര്‍ഷത്തിലേറെ മാത്രം നീണ്ടു നിന്ന ദാമ്പത്യജീവിതം അവസാനിച്ച് കാതറിന്‍ മരണത്തിന് കീഴടങ്ങിയത് പ്രിയപ്പെട്ടവരെയെല്ലാം ദുഃഖത്തിലാഴ്ത്തി.

ചാലക്കുടി സ്വദേശിയായ കാതറീന്‍ എംഎസ് സി പഠന ശേഷം യുകെയിലെ സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഡാറ്റാ സയന്‍സില്‍ മാസ്‌റ്റേഴ്‌സ് പഠനത്തിനായി എത്തി. പഠനം പൂര്‍ത്തിയാക്കി

ഫോസ്റ്റര്‍ പ്ലസ് പാര്‍ട്‌ണേഴ്‌സ് എന്ന സ്ഥാപനത്തില്‍ ഡാറ്റാ അനലിസ്റ്റായി ജോലിയും ലഭിച്ചു. പിന്നാലെയാണ് സെബിന്‍ തോമസുമായുള്ള വിവാഹവും നടന്നത്. തുടര്‍ന്ന് വൂള്‍വ്വിച്ചിലേക്ക് എത്തിയ കാതറീന്‍ ഭര്‍ത്താവിനൊപ്പം ജീവിതം തുടങ്ങി വൈകാതെ അസുഖം തിരിച്ചറിയുകയായിരുന്നു. ചെറുപ്രായത്തിലേ വിയോഗം പ്രിയപ്പെട്ടവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. കാത്തി എന്ന് വീട്ടുകാരും സുഹൃത്തുക്കളും വിളിച്ചിരുന്ന കാതറീന്‍ ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions