സിനിമ

നടക്കാന്‍ പാടില്ലാത്തത് നടന്നു, സത്യം പുറത്ത് വരും'; കരൂര്‍ ദുരന്തത്തില്‍ വിജയ്

കരൂര്‍ ദുരന്തത്തില്‍ ആദ്യമായി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ച് ടിവികെ നേതാവും നടനുമായ വിജയ്. താന്‍ ഇത്രയും വേദന അനുഭവിച്ചിട്ടില്ലെന്ന് വിജയ് പറഞ്ഞു. ടിവികെ പ്രവര്‍ത്തകരെ തൊടരുതെന്നും വിജയ് പറഞ്ഞു. രാഷ്ട്രീയം ശക്തമായി തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണുമെന്നും വിജയ് അറിയിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും വിജയ് നന്ദി അറിയിച്ചു. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോടും വിജയ് ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇങ്ങനെയാണോ പകരം വീട്ടുന്നതെന്നായിരുന്നു ചോദ്യം. വേറെ ഒരിടത്തും പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും കരൂരില്‍ മാത്രം എങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായിയെന്നും വിജയ് ചോദിച്ചു. തനിക്ക് അനുവദിച്ച സ്ഥലത്ത് നിന്നുമാണ് പ്രസംഗിച്ചതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തില്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടല്‍ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍, സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിജയ് പറഞ്ഞു.

ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനാല്‍ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാല്‍, നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ്, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന സൂചനയും നല്‍കി. അപകടം ഉണ്ടായശേഷം കരൂരില്‍ തുടരാതിരുന്നതിലും വിജയ് വിശദീകരണം നല്‍കി. ഉടന്‍ തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions