സിനിമ

ചിലര്‍ക്ക് സന്തോഷമായേക്കാം, ഞങ്ങള്‍ വേര്‍പിരിയുന്നു'; വിവാഹമോചന വാര്‍ത്ത പങ്കുവെച്ച് നടി റോഷ്‌ന ആന്‍ റോയി

ഒമര്‍ ലുലു സംവിധാനം ചെയ്‌ത ഒരു അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് നടി റോഷ്‌ന ആന്‍ റോയി. 2020 നവംബറിലായിരുന്നു റോഷ്‌നയുടെ വിവാഹം. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസിനെയാണ് റോഷ്‌ന വിവാഹം ചെയ്തത്. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചിതരായി എന്ന വാര്‍ത്ത പങ്കുവെക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ റോഷ്‌ന തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വര്‍ഷങ്ങള്‍ക്ക് ശേഷം, ഇരുവരും സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാന്‍ തീരുമാനിച്ചുവെന്ന് റോഷ്‌ന കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നതെന്നും ഇതു വെളിപ്പെടുത്താല്‍ ശരിയായ സമയം ഇതെന്നു തോന്നിയെന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ചിലര്‍ക്ക് സന്തോഷമായേക്കാമെന്നും അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും താരം പറയുന്നുണ്ട്.

റോഷ്‌നയുടെ വാക്കുകള്‍

'സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കാന്‍ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നത്. പക്ഷേ, ഇതു വെളിപ്പെടുത്താന്‍ ശരിയായ സമയം ഇതെന്നു തോന്നി. ഞങ്ങള്‍ രണ്ടു പേരും ജീവനോടെ ഉണ്ട്, രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സമാധാനത്തോടെ ഞങ്ങള്‍ക്ക് ജീവിതം തുടരേണ്ടതുണ്ട്. ശരിയാണ്, എന്തു പറഞ്ഞാലും രക്തബന്ധമാണല്ലോ എല്ലാത്തിലും വലുത്! അതുകൊണ്ടാണ് ഞാന്‍ വഴി മാറിയത്. നിങ്ങള്‍ ആഗ്രഹിക്കുന്ന ഇടം നല്‍കുകയും ചെയ്തു. ഞാന്‍ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവര്‍ക്കും ഞാന്‍ സമാധാനം ആശംസിക്കുന്നു. ഇക്കാര്യം പുറത്തു വന്നു പറയുക എന്നത് എളുപ്പമായിരുന്നില്ല. ചിലര്‍ക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.'

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions