യു.കെ.വാര്‍ത്തകള്‍

എയര്‍ ഇന്ത്യ ദുരന്തത്തില്‍ മരിച്ച മലയാളി അമ്മയുടെയും മകളുടെയും കല്ലറ 40 വര്‍ഷം പരിപാലിച്ച വ്യക്തിയ്ക്ക്‌ ആദരം

1985-ലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച മലയാളി അമ്മയും മകളും ആരും അവകാശപ്പെടാതെ പോയപ്പോള്‍, അവരുടെ കല്ലറ നാല്പത് വര്‍ഷം പരിപാലിച്ച ഫിന്‍ബാര്‍ ആര്‍ച്ചറിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. കോര്‍ക്ക് നഗരത്തിലെ സെന്റ് മൈക്കിള്‍സ് ശ്മശാനത്തില്‍ അടക്കം ചെയ്ത അന്ന അലക്‌സാണ്ടറുടെയും മകള്‍ റീനയുടെയും കല്ലറ സംരക്ഷിച്ച ഫിന്‍ബാര്‍ ആര്‍ച്ചറിന് കോര്‍ക്ക് സര്‍ബോജോണിന്‍ ഡര്‍ഗോട്സാബ് (Cork Sarbojonin Durgotsab - CSD) പ്രഖ്യാപിച്ച ആദ്യ ഷാംറോക്ക് ലോട്ടസ് അവാര്‍ഡ് സമ്മാനിച്ചു.

1985 ജൂണ്‍ 23-ന് കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ അയര്‍ലന്‍ഡിന്റെ തീരത്ത് 190 കിലോമീറ്റര്‍ അകലെയുണ്ടായ എയര്‍ ഇന്ത്യ 182 വിമാന സ്‌ഫോടനത്തില്‍ 329 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. ഇത് അയര്‍ലന്‍ഡും കാനഡയും കണ്ട ഏറ്റവും വലിയ വിമാനാപകടമായി ഇന്നും രേഖപ്പെടുത്തിയിരിക്കുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായിരുന്നു.

കേരളത്തില്‍ നിന്നുള്ള അന്ന അലക്‌സാണ്ടറും മകള്‍ റീനയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഭര്‍ത്താവിന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. അന്നയും റീനയും ആരും അവകാശപ്പെടാത്തതിനെ തുടര്‍ന്ന് കോര്‍ക്കിലെ ശ്മശാനത്തില്‍ ഒരുമിച്ച് അടക്കം ചെയ്യുകയായിരുന്നു. അന്ന് ശവസംസ്‌കാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഫിന്‍ബാര്‍ ആര്‍ച്ചര്‍, ഇവരുടെ കല്ലറ പരിപാലിക്കുന്ന ദൗത്യം ഏറ്റെടുത്ത്, ഓരോ വര്‍ഷവും അനുസ്മരണ ചടങ്ങുകളും സംഘടിപ്പിച്ചു.

നാല്പത് വര്‍ഷമായി തുടരുന്ന ഈ കരുണയും സ്വാര്‍ത്ഥരഹിത സേവനവും അംഗീകരിച്ചാണ് ഇന്ത്യന്‍ സാംസ്‌കാരിക സംഘടന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഫിന്‍ബാര്‍ ആര്‍ച്ചറിന്റെ പ്രവര്‍ത്തനം അനുപമമായ സ്‌നേഹത്തിന്റെ അടയാളമാണെന്ന് ഇന്ത്യന്‍ സമൂഹം വിലയിരുത്തുന്നു.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions