യു.കെ.വാര്‍ത്തകള്‍

ഡിജിറ്റല്‍ ഐഡി കാര്‍ഡ് ബെനഫിറ്റ് തട്ടിപ്പുകള്‍ തടയുമെന്ന് ഹോം സെക്രട്ടറി

യുകെയില്‍ ജോലി ചെയ്യുന്നതിന് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി അടുത്തവര്‍ഷം ആദ്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും നിയമവിരുദ്ധമായ കുടിയേറ്റം തടയുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പിന്നാലെ ഡിജിറ്റല്‍ ഐഡി കാര്‍ഡിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു.

എന്നാല്‍ ഇതിനു ഉപകാരങ്ങള്‍ പലതുണ്ടെന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കുന്നത്. ഇതൊരു തിരിച്ചറിയല്‍ രേഖ മാത്രമല്ല ബെനഫിറ്റുകളില്‍ തട്ടിപ്പു നടത്തുന്നത് തടയാനും ഉപയോഗപ്പെടുമെന്ന് ഹോം സെക്രട്ടറി പറയുന്നു. ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവകാശം വ്യക്തമാക്കുന്ന ഐഡി കാര്‍ഡ് എന്നായിരുന്നു ആദ്യ സമയത്തെ പ്രഖ്യാപനം. എന്നാല്‍ ചര്‍ച്ചയായതോടെ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു സമൂഹത്തിലെ ചില ചൂഷണങ്ങള്‍ തടയാന്‍ ഉപകാരപ്പെടുമെന്ന് ഹോം സെക്രട്ടറി ലേബര്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഐഡി കാര്‍ഡ് സ്മാര്‍ട്ട്‌ഫോണിലാണ് ശേഖരിച്ചുവയ്ക്കുക. പേര്, അഡ്രസ്, പൗരത്വ വിവരങ്ങള്‍, ബയോമെട്രിക് ഫോട്ടോഗ്രാഫുകള്‍ എന്നിവ ഡിജിറ്റല്‍ ഐഡി കാര്‍ഡിലുണ്ടാകും.

വ്യക്തികള്‍ ഐഡി കൈവശം വെക്കുന്നതും ഹാജരാക്കേണ്ടതും നിര്‍ബന്ധമാകില്ലെങ്കിലും യുകെയില്‍ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions