യു.കെ.വാര്‍ത്തകള്‍

വാരാന്ത്യത്തില്‍ ബ്രിട്ടനെ കാത്ത് കൊടുങ്കാറ്റും പെരുമഴയും

ഈ വാരാന്ത്യത്തില്‍ ബ്രിട്ടനില്‍ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ശരത്ക്കാലത്തെ ആദ്യത്തെ നാമകരണം ചെയ്ത കൊറ്റുങ്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് 5 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 6 മണിവരെ പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ മഴയ്ക്കെതിരെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്. കനത്ത മഴയില്‍ ചില ഗ്രാമപ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകാന്‍ ഇടയുണ്ടെന്നും മെറ്റ് ഓഫീസ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 250 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ ഇടയുണ്ട്. എന്നാല്‍, ഹംബെര്‍ട്ടോ, ഇമെല്‍ഡ കൊടുങ്കാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഈ വാരാന്ത്യത്തില്‍ എത്തുന്നതോടെ ഈ മുന്നറിയിപ്പ് യു കെയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടി വന്നേക്കാം എന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

ഹംബെര്‍ടോ, ഇമെല്‍ഡ കൊടുങ്കാറ്റുകളുടെ പ്രഭാവം എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും, വെള്ളിയാഴ്ചയോടെ യു കെയില്‍ പരക്കെ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. സ്‌കോട്ട്‌ലാന്‍ഡില്‍ ഇന്ന് മുതല്‍ മഴ ആരംഭിക്കും. ഉയര്‍ന്ന പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴ അനുഭവപ്പെടുക. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions