യു.കെ.വാര്‍ത്തകള്‍

70 വയസിന് മുകളിലുള്ളവര്‍ക്കായി പുതിയ ഡ്രൈവിംഗ് നിയമം പ്രാബല്യത്തില്‍

എഴുപതു വയസുകഴിഞ്ഞ് വാഹനമോടിക്കുന്നവര്‍ക്കായി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍. ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം വരുത്തിയത് അപകടങ്ങളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ്. റോഡിലൂടെ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ് നിര്‍ദ്ദേശം കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

പ്രായം കൂടുന്നതോടെ കാഴ്ച ശക്തി കുറയുന്നതും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും പെട്ടെന്ന് പ്രതികരിക്കാനുള്ള കഴിവ് കുറയല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദ്ദേശം കൊണ്ടുവന്നത്.

70 വയസുകഴിഞ്ഞാല്‍ ലൈസന്‍സ് കാലാവധി തീരുകയും മൂന്നു വര്‍ഷത്തേക്ക് സൗജന്യമായി പുതുക്കുകയുമായിരുന്നു രീതി. ഇനി പുതുക്കണമെങ്കില്‍ കണ്ണുകളുടെ പരിശോധന നിര്‍ബന്ധമാണ്. ചില ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രമേ ലഭിക്കു. ഡിമെന്‍ഷ്യ, ഡയബറ്റിസ്, എപ്പിലപ്‌സി, പാര്‍ക്കിന്‍സണ്‍ എന്നിങ്ങനെ രോഗമുള്ളത് മറച്ചുവച്ചാല്‍ ആയിരം പൗണ്ട് പിഴയോ നിയമ നടപടികളോ നേരിടേണ്ടിവരും.

പുതിയ നിയമങ്ങള്‍ റോഡില്‍ ഏവരും സുരക്ഷിതമായിരിക്കാനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രായമായവരോടുള്ള വിവേചനം എന്നാണ് മുതിര്‍ന്നവരുടെ സംഘടനകള്‍ വിമര്‍ശിക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions